എയർ ഇന്ത്യ-ടാറ്റ ഇടപാടിന് ശേഷം സർക്കാർ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനികൾ ഉണ്ടാകില്ല എന്നതിനാൽ ഏതെങ്കിലും പ്രത്യേക വിമാനക്കമ്പനിയുടെ യാത്ര സർക്കാർ നിർബന്ധിക്കുന്നില്ലെന്ന് ഡിപാം സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു.
എയർ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയതിന് ശേഷം, സർക്കാർ ഉദ്യോഗസ്ഥർക്ക് മികച്ച വില വാഗ്ദാനം ചെയ്യുന്ന ഏത് എയർലൈനിലും യാത്ര ബുക്ക് ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. കൂടാതെ, ഒരു കാരിയറുമായും കേന്ദ്രത്തിന് ബന്ധമില്ലെന്നും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു.
ഡിപ്പാർട്ടമെന്റ് ഓഫ് എക്സ്പെൻഡിജർ (DoE) ഔദ്യോഗിക യാത്രകൾക്കായി സർക്കാർ വകുപ്പുകൾക്ക് ഉടൻ നിർദ്ദേശങ്ങൾ നൽകും.എയർ ഇന്ത്യയെ പുതിയ വാങ്ങുന്നയാൾക്ക് കൈമാറുന്നതിന് മുമ്പ് ഇത് ചെയ്യേണ്ടത് ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.എയർലൈൻസിന് ഒരു നിശ്ചിത തുക വരുമാനം ഉറപ്പാക്കാൻ വേണ്ടി സർക്കാർ ശ്രമിക്കുന്നതിനാലാണ് എയർ ഇന്ത്യയുടെ യാത്ര നിർബന്ധമാക്കിയത്.
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അർഹമായ അവധി യാത്രാ ഇളവ് ആനുകൂല്യങ്ങൾക്കായി, DoE ഒരു നയം രൂപീകരിക്കുമെന്നും പാണ്ഡെ പറഞ്ഞു. എയർ ഇന്ത്യയുടെ കുടിശ്ശിക ഉടൻ തീർക്കാൻ എല്ലാ മന്ത്രാലയങ്ങളോടും വകുപ്പുകളോടും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.സർക്കാർ ജീവനക്കാർക്ക് വിമാന ടിക്കറ്റ് വാങ്ങുന്നതിനുള്ള ക്രെഡിറ്റ് സൗകര്യങ്ങളും എയർലൈൻ നിർത്തലാക്കും. എല്ലാ ടിക്കറ്റുകളും പണമായി വാങ്ങണമെന്നും നിർദേശത്തിൽ പറയുന്നു.
ഡിസംബർ അവസാനത്തോടെ എയർ ഇന്ത്യയെ ടാറ്റ സൺസിന് കൈമാറാനാണ് സർക്കാർ പദ്ധതിയിടുന്നത്. ടാറ്റ സൺസിന്റെ പിന്തുണയുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) തലേസ് എയർ ഇന്ത്യയിലെ സർക്കാരിന്റെ ഓഹരികൾ വാങ്ങാനുള്ള ബിഡ് നേടി. ദേശീയ വിമാനക്കമ്പനിയുടെ 15,300 കോടി രൂപയുടെ കടവും 2,700 കോടി രൂപയുടെ ക്യാഷ് ഘടകവും നിലനിർത്താൻ ഉൾപ്പെട്ട 18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യയെ ഏറ്റെടുക്കാൻ തലേസ് ബിഡ് നടത്തിയിരുന്നു.
Comments