വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനായി മുത്തൂറ്റ് മൈക്രോഫിന്‍ - എസ്ബിഐ കോ-ലെന്‍ഡിങ്

Muthoot Microfin - SBI Co-lending to empower women entrepreneurs

10,000 രൂപ മുതല്‍ 3 ലക്ഷം രൂപ വരെയായിരിക്കും വായ്പ ഇത് ഗ്രാമീണ മേഖലകളില്‍ നിന്നുള്ള വനിതാ സംരംഭകര്‍ക്ക് ഗണ്യമായ ഉത്തേജനം നല്‍കുന്നു.

കൊച്ചി:  മുന്‍നിര മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ്  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് വായ്പകള്‍ നല്‍കുന്നതിനുള്ള തന്ത്രപരമായ സഹകരണത്തിനു തുടക്കം കുറിച്ചു. ഇതിന്‍റെ ഭാഗമായി രാജ്യത്തെ ഗ്രാമങ്ങളിലേയും ചെറു പട്ടണങ്ങളിലേയും വനിതാ സംരംഭകര്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുകയാണ് മുത്തൂറ്റ് മൈക്രോഫിന്‍ ലക്ഷ്യമിടുന്നത്.

കൃഷി-അനുബന്ധ മേഖലകളിലും വരുമാനം സൃഷ്ടിക്കുന്ന മറ്റു മേഖലകളിലും വാപൃതരായിട്ടുള്ള വനിതകളുടെ ജോയിന്‍റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്ക് (ജെഎല്‍ജി) മുത്തുറ്റ് മൈക്രോഫിനും എസ്ബിഐയും തമ്മിലുള്ള  ഈ ധാരണയുടെ ഭാഗമായി വായ്പ നല്‍കും. 10,000 രൂപ മുതല്‍ 3 ലക്ഷം രൂപ വരെയായിരിക്കും വായ്പ ഇത് ഗ്രാമീണ മേഖലകളില്‍ നിന്നുള്ള വനിതാ സംരംഭകര്‍ക്ക് ഗണ്യമായ ഉത്തേജനം നല്‍കുന്നു.

സുസ്ഥിര വളര്‍ച്ച കൈവരിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ മൈക്രോഫിനാന്‍സ് രംഗത്തെ മാറ്റങ്ങള്‍ക്ക് മുന്നില്‍ തങ്ങളുണ്ടെന്നതില്‍ അഭിമാനമുണ്ടെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് പറഞ്ഞു. ഗ്രാമീണ വനിതകളുടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റും വിധം തങ്ങളുടെ പ്രവര്‍ത്തന മേഖല വിപുലമാക്കാന്‍ എസ്ബിഐയുമായുള്ള സഹകരണം സഹായിക്കുമെന്നും, സംരംഭകത്വ പാതയിലെ വനിതകള്‍ക്ക് വായ്പകളും പിന്തുണയും നല്‍കുകയെന്നതാണ് ഈ സഹകരണത്തിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താഴേത്തട്ടിലുള്ള വനിതകളെ കേന്ദ്രീകരിച്ചു മുന്നോട്ടു പോകുകയും വനിതാ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുകയുമാണ് മുത്തൂറ്റ് മൈക്രോഫിന്‍ ഉദ്ദേശിക്കുന്നതെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് സിഇഒ സദാഫ് സയീദ് പറഞ്ഞു.  നവീനവും ചെലവു കുറഞ്ഞതുമായ പദ്ധതികള്‍ തങ്ങളുടെ ഉപഭോക്തൃനിരയ്ക്കു നല്‍കാന്‍ തങ്ങള്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണ്.  തങ്ങളുടെ ഉപഭോക്താക്കളായ വനിതാ സംരംഭകരുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തിലെ സേവനം ലഭ്യമാക്കാന്‍ എസ്ബിഐയുമായുള്ള സഹകരണം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

    Leave a Comment