ഭവന വായ്പകള്‍, ചെറുകിട ബിസിനസ് വായ്പകള്‍, യൂസ്ഡ് കാര്‍ വായ്പകള്‍, അണ്‍സെക്യേര്‍ഡ് വായ്പകള്‍ തുടങ്ങിയവയാണ് റീട്ടെയില്‍ വായ്പാ രംഗത്തു പ്രധാനമായുള്ളത്.
കൊച്ചി: റീട്ടെയില്‍ രംഗത്ത് മികച്ച നേട്ടമുണ്ടാക്കി പിരമല്‍ ഫിനാന്‍സ്.
പിരമല്‍ എന്‍റര്‍പ്രൈസസിന്‍റെ പൂര്‍ണ സബ്സിഡിയായ കമ്പനി ആകെ കൈകാര്യം ചെയ്യുന്ന 68,845 കോടി രൂപയുടെ ആസ്തികളില്‍ 70 ശതമാനവും റീട്ടെയില്‍ വായ്പാ മേഖലയില്‍ നിന്നാണ്. ഭവന വായ്പകള്‍, ചെറുകിട ബിസിനസ് വായ്പകള്‍, യൂസ്ഡ് കാര്‍ വായ്പകള്‍, അണ്‍സെക്യേര്‍ഡ് വായ്പകള്‍ തുടങ്ങിയവയാണ് റീട്ടെയില്‍ വായ്പാ രംഗത്തു പ്രധാനമായുള്ളത്.
പുതിയ രീതികളും സാങ്കേതികവിദ്യാ പിന്‍ബലത്തോടെയുള്ള വായ്പകളും വഴി കൂടുതല്‍ നേട്ടമുണ്ടാക്കുകയാണ് കമ്പനിയുടെ രീതി. കേരളം തങ്ങളെ സംബന്ധിച്ച് ശക്തമായ വളര്‍ച്ചയുള്ള വിപണിയാണെന്നും ബജറ്റ് സംബന്ധിച്ച് ബോധവാന്‍മാരായ ഉപഭോക്താക്കള്‍ക്കായി സേവനങ്ങള്‍ നല്‍കുന്നതു തങ്ങള്‍ തുടരുമെന്നും മെട്രോ ഇതര വിപണികളില്‍ കൂടുതള്‍ ശക്തമായി മുന്നേറാനാണു ശ്രമിക്കുന്നതെന്നും പിരമല്‍ ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജെയ്റാം ശ്രീധരന്‍ പറഞ്ഞു.
2024 മാര്‍ച്ച് 31-ലെ കണക്കു പ്രകാരം കമ്പനിക്ക് 26 സംസ്ഥാനങ്ങളിലായി 487 ശാഖകളും 194 മൈക്രോഫിനാന്‍സ് ശാഖകളുമാണുള്ളത്. കേരളത്തില്‍ കമ്പനിക്ക് 19 ബ്രാഞ്ചുകളാണുള്ളത്.
2025 സാമ്പത്തിക വര്‍ഷം 100 പുതിയ ശാഖകള്‍ കൂടി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
Comments