ഹെൻലി പാസ്‌പോർട്ട് സൂചികയിൽ ഇത്തവണ 6 രാജ്യങ്ങളാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്. ഈ പാസ്‌പോർട്ടുള്ളവർക്ക് ലോകത്തെ 194 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാവുന്നതാണ്. 2023 നെ അപേക്ഷിച്ച് ഇന്ത്യ 3 സ്ഥാനം മെച്ചപ്പെടുത്തി.
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയായ ഹെൻലി പാസ്‌പോർട്ട് സൂചിക 2024 പ്രസിദ്ധീകരിച്ചു.
ഈ സൂചിക പ്രകാരം 6 രാജ്യങ്ങളാണ് ഒന്നാം സ്ഥാനത്ത് നിലകൊള്ളുത്. ഈ രാജ്യങ്ങളുടെ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് ലോകത്തെ 194 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാൻ അനുവാദമുണ്ട്.ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് ഒന്നാം സ്ഥാനം പങ്കിട്ടത്.
സൂചിക പ്രകാരം 2023 നെ അപേക്ഷിച്ച് ഇന്ത്യ 3 സ്ഥാനം മെച്ചപ്പെടുത്തി. 2023 -ൽ 83-ാം സ്ഥാനത്തായിരുന്ന ഇന്ത്യ നിലവിൽ 80-ാം സ്ഥാനത്താണ്. ഇന്ത്യൻ പാസ്സ്‌പോർട്ട് ഉള്ള പൗരന്മാർക്ക് 62 രാജ്യങ്ങളിൽ വിസ ഇല്ലാതെ ഒരു ആഴ്ച മുതൽ മൂന്ന് മാസം വരെ താമസിക്കാം.ബാർബഡോസ്, ഫിജി, ഭൂട്ടാൻ, മാലിദ്വീപ്, ടോഗോ, സെനഗൽ തുടങ്ങിയവ ഈ രാജ്യങ്ങളിൽ ചിലതാണ്.
പട്ടികയിൽ 3 രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. രണ്ടാം സ്ഥാനക്കാരായ ദക്ഷിണ കൊറിയ, ഫിൻലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുള്ളവർക്ക് 193 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം.
മൂന്നാം സ്ഥാനക്കാരായ ഓസ്ട്രിയ, ഡെൻമാർക്ക്, അയർലൻഡ്, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുള്ളവർക്ക് 192 സ്ഥലങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം.
കഴിഞ്ഞ വർഷം ആറാം സ്ഥാനത്തായിരുന്ന ബ്രിട്ടൻ 2 സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തിയത് വഴി 191 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനത്തിനുള്ള അനുമതിയായി.
അഫ്ഗാനിസ്ഥാനാണ് ഏറ്റവും ദുർബലമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സിറിയയുടെയും ഇറാഖിന്റെയും പാസ്‌പോർട്ടുകൾ ഈ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തെത്തിയപ്പോൾ പട്ടികയിൽ പാക്കിസ്ഥാന്റെ പാസ്‌പോർട്ട് നാലാം സ്ഥാനത്തുണ്ട്. .
Comments