മഹീന്ദ്ര ഫിനാന്‍സിന്‍റെ 1400-ലധികം ശാഖകളുടെ വിപുലമായ ശൃംഖലയിലൂടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു നിശ്ചിത കാലയളവില്‍ ഈ പദ്ധതികള്‍ ലഭ്യമാക്കും.
കൊച്ചി: കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ഇന്ത്യയിലെ പ്രമുഖ നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളിലൊന്നായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡുമായി കോര്‍പ്പറേറ്റ് ഏജന്‍സി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.
കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി എംഡി മഹേഷ് ബാലസുബ്രഹ്മണ്യനും മഹീന്ദ്ര ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റൗള്‍ റെബെല്ലോയും ചേര്‍ന്ന് കരാറില്‍ ഒപ്പുവച്ചു. കൊട്ടക് ലൈഫിന്‍റെ അനുയോജ്യമായ ഇന്‍ഷുറന്‍സ് പദ്ധതികളിലൂടെ മഹീന്ദ്ര ഫിനാന്‍സിന്‍റെ 10 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും.
മഹീന്ദ്ര ഫിനാന്‍സുമായുള്ള സഹകരണത്തിലൂടെ പുതിയ ആളുകളിലേക്ക് എത്തിച്ചേരുകയാണ് തങ്ങളുടെ ലക്ഷ്യം. മഹീന്ദ്ര ഫിനാന്‍സിന്‍റെ ഉപഭോക്തൃ ശൃംഖലയും ലൈഫ് ഇന്‍ഷുറന്‍സിലെ തങ്ങളുടെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി തങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ ലഭ്യമാക്കാനും മഹീന്ദ്ര ഫിനാന്‍സിന്‍റെ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക സുരക്ഷ നല്‍കാനും കഴിയുമെന്ന് കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് എംഡി മഹേഷ് ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.
തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ ലഭ്യമാക്കാനായി കൊട്ടക് ലൈഫുമായുള്ള ഈ തന്ത്രപരമായ സഹകരണത്തില്‍ ഏര്‍പ്പെടുന്നതില്‍ സന്തോഷമുണ്ട്. വ്യക്തിഗതമായ ഉപഭോക്തൃ അനുഭവം ഉപയോഗിച്ച് കാര്യക്ഷമമായ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ലഭ്യമാക്കാനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. ഇന്ത്യയ്ക്ക് ഉത്തരവാദിത്തമുള്ള സാമ്പത്തിക പരിഹാര പങ്കാളിയായി സുസ്ഥിരമായ വളര്‍ച്ചയെ സഹായിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മഹീന്ദ്ര ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റൗള്‍ റെബെല്ലോ പറഞ്ഞു.
മഹീന്ദ്ര ഫിനാന്‍സിന്‍റെ 1400-ലധികം ശാഖകളുടെ വിപുലമായ ശൃംഖലയിലൂടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു നിശ്ചിത കാലയളവില്‍ ഈ പദ്ധതികള്‍ ലഭ്യമാക്കും.
Comments