ഓൺലൈൻ ഗെയിം, കുതിരപ്പന്തയം, പണം വച്ചുള്ള ചൂതാട്ടം എന്നിവയ്ക്ക് 28% ജിഎസ്ടി

28% GST on Online Game, Horse Race and Cash Gambling

ഓൺലൈൻ ഗെയിമിങ്ങും കുതിരപ്പന്തയവും പണം വച്ചുള്ള ചൂതാട്ടവും നികുതിവലയിലായതോടേ ഇവ കേരളത്തിൽ ആരംഭിക്കുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

തിരുവനന്തപുരം∙ഓൺലൈൻ ഗെയിം, കുതിരപ്പന്തയം, പണം വച്ചുള്ള ചൂതാട്ടം എന്നിവയ്ക്ക് 28% ജിഎസ്ടി ഈടാക്കാനുള്ള നിയമ ഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പു വച്ചു.

സർക്കാരുമായുള്ള ഗവർണറുടെ പോര് വാർത്തകളിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് മന്ത്രിസഭ ശുപാ‍ർശ ചെയ്ത ഓർഡിനൻസിന് അദ്ദേഹം അംഗീകാരം നൽകിയത് എന്നത് ശ്രദ്ധേയമായി. ഒരു മാസത്തിനു മുൻപു മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് വ്യാഴാഴ്ചയാണ് ഗവർണറുടെ അംഗീകാരത്തിനായി രാജ്ഭവനിൽ എത്തിയത്. 

ജിഎസ്ടി കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാനത്ത് ഇത്തരം കാര്യങ്ങൾക്ക് 2023 ഒക്ടോബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെ 28% നികുതി ചുമത്തുന്നത്. ഓൺലൈൻ ഗെയിമിങ്ങും കുതിരപ്പന്തയവും പണം വച്ചുള്ള ചൂതാട്ടവും നികുതിവലയിലായതോടേ  ഇവ കേരളത്തിൽ ആരംഭിക്കുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. 

നികുതിവലയിത്തിലായെങ്കിലും ഇവയ്ക്ക് അനുമതി നൽകണമോ എന്നതു സർക്കാരിന്റെ നയ തീരുമാനത്തിൽ പെടുന്ന കാര്യമാണ്. 
പന്തയത്തിന്റെ മുഖവിലയ്ക്കാണ് നികുതി ഈടാക്കുന്നത്. 100 കോടിയുടെ കുതിരപ്പന്തയം നടന്നാൽ അതിന്റെ 28 ശതമാനമാണു ജിഎസ്ടിയായി സർക്കാർ ഖജനാവിലെത്തുന്നത്. 

നിലവിൽ ഗോവ, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കുതിരപ്പന്തയവും ചൂതാട്ടവും മറ്റും ഉള്ളത്. 

Comments

    Leave a Comment