ശ്രീകൃഷ്‌ണ ജന്മാഷ്ടമി ആഘോഷം : രാജ്യത്താകെ 25,000 കോടി രൂപയുടെ വ്യാപാരം

Srikrishna Janmashtami Celebration: Business worth Rs 25,000 crore across the country

വസ്ത്രങ്ങൾ, അലങ്കാര വസ്തുക്കൾ, പാൽ, തൈര്, വെണ്ണ, ഉണങ്ങിയ പഴങ്ങൾ എന്നിവയാണ് ജന്മാഷ്ടമിയുടെ ഭാഗമായി ഏറ്റവുമധികം വിറ്റുപോയത്.

ആഘോഷങ്ങളെ എന്നും വ്യാപാരി സമൂഹം ഉറ്റു നോക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. ആഘോഷങ്ങളെ ജനങ്ങൾ വിപുലമായി ആഘോഷിച്ചാൽ അവര് പെട്ടിയിൽ വീഴുന്ന നാണയത്തുട്ടുകൾ തന്നെയാണ് ഇതിന്റെ പ്രധാന കാരണം.
 
ഇത്തവണ ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പനയില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായതെന്ന്  കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) ദേശീയ ജനറൽ സെക്രട്ടറിയും ചാന്ദ്‌നി ചൗക്ക് എംപിയുമായ പ്രവീൺ ഖണ്ഡേൽവാൾ അറിയിച്ചു. ഉത്തരേന്ത്യയില്‍  ജന്മാഷ്ടമിക്ക് ഭക്തർ പരമ്പരാഗതമായി വ്രതമനുഷ്ഠിക്കുകയും ക്ഷേത്രങ്ങളും വീടുകളും പൂക്കളും വിളക്കുകളും വിളക്കുകളും കൊണ്ട് അലങ്കരിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായുള്ള വില്‍പനയാണ് ഈ സീസണിലെ കച്ചവടക്കാരുടെ പ്രധാന വരുമാനം. വിവിധ സാമൂഹിക സംഘടനകളും വിപുലമായ രീതിയിൽ ഇത്തവണ ജന്മാഷ്ടമി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഡിജിറ്റൽ ടേബിളുകൾ,  കൃഷ്ണനുമായുള്ള സെൽഫി പോയിന്റ് എന്നിവ വരെ ഇത്തവണ ക്ഷേത്രങ്ങളില്‍ സജ്ജീകരിച്ചിരുന്നു.

ശ്രീകൃഷ്ണ ജന്‍മാഷ്ടമി ജനങ്ങൾ വിപുലമായി ആഘോഷിച്ചപ്പോള്‍ രാജ്യത്തെ വ്യാപാരികളുടെ പെട്ടിയില്‍ വീണത് 25,000 കോടി രൂപയാണെന്നാണ് കണക്കുകൾ പറയുന്നത്. പൂക്കൾ, പഴങ്ങൾ, മധുരപലഹാരങ്ങൾ, വസ്ത്രങ്ങൾ, അലങ്കാര വസ്തുക്കൾ, പാൽ, തൈര്, വെണ്ണ, ഉണങ്ങിയ പഴങ്ങൾ എന്നിവയാണ് ജന്മാഷ്ടമിയുടെ ഭാഗമായി ഏറ്റവുമധികം വിറ്റുപോയതെന്നും  സി എ ഐ ടി ദേശീയ ജനറൽ സെക്രട്ടറിയും ചാന്ദ്‌നി ചൗക്ക് എംപിയുമായ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു.  

ഈ മാസമാദ്യം നടന്ന രാഖി ഉൽസവവും ഹോളി ആഘോഷവും മികച്ച വരുമാനമാണ് വ്യാപാരികൾക്ക് നേടിക്കൊടുത്തത്. രാഖി ഉൽസവത്തിന്റെ ഭാഗമായി രാജ്യത്തുടനീളം 12,000 കോടി രൂപയുടെ   വ്യാപാരവും ഹോളി ആഘോഷത്തിന്റെ ഭാഗമായി 50,000 കോടി രൂപയുടെ കച്ചവടവുമാണ് നടന്നതെന്നാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ കണക്ക്. മുൻവർഷത്തേക്കാൾ 50 ശതമാനം അധിക ബിസിനസ്സാണ് ഹോളിയുടെ ഭാഗമായി നടന്നത്.

Comments

    Leave a Comment