ഗംഭീറിന് തോല്‍വിയോടെ തുടക്കം ; ഏകദിന പരമ്പര ശ്രീലങ്കയ്ക്ക്.

Ind Vs Sri Lanks ODI Series : Sri Lanka Wils 2-0

മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് 110 റണ്‍സിന്റെ വിജയവും 2-0 പരമ്പരയും. നീലപപടക്കെതിരെ 27 വർഷത്തിന് ശേഷമുള്ള ശ്രീലങ്കയുടെ ആദ്യ ഏകദിന പരമ്പര വിജയം. ഇതിനുമുമ്പ് 1997ൽ ആണ് ശ്രീലങ്ക ഇന്ത്യയ്‌ക്കെതിരെ അവസാനമായി ഏകദിന പരമ്പര ജയിച്ചത്.

കൊളംബോ: ആദ്യ മത്സരം സമനിലയിലും രണ്ടാംമത്സരം ശ്രീലങ്കയുടെ ജയത്തിലും കലാശിച്ചിരുന്നതോടെ  പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്ക് ഇന്ന് ജയിക്കണമായിരുന്നു. 

എന്നാൽ  ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക, നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നേടാനായത് വെറും 138 റണ്‍സ്. ശ്രീലങ്കയ്ക്ക് 110 റണ്‍സിന്റെ വിജയവും 2-0 പരമ്പരയും. ഇതോടെ പരിശീലക ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പര ജയിച്ചുതുടങ്ങുക എന്ന് ആഗ്രഹിച്ച ഗൗതം ഗംഭീറിന് തോല്‍വിയോടെ ആരംഭം കുറിക്കേണ്ടിവന്നു. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക, നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടി.102 പന്തില്‍ 96 റണ്‍സ് അടിച്ചെടുത്ത  അവിഷ്‌ക ഫെര്‍ണാണ്ടോയുടെ പ്രകടനമാണ് ശ്രീലങ്കയെ മികച്ച നിലയിലെത്തിച്ചത്. 82 പന്തില്‍ 59 റൺസ് നേടിയ വിക്കറ്റ് കീപ്പര്‍ കുഷാല്‍ മെന്‍ഡിസിന്റെ പ്രകടനവും ശ്രീലങ്കയ്ക്ക് തുണയായി. ഇന്ത്യക്കായി റിയാന്‍ പരാഗ് മൂന്ന് വിക്കറ്റുകള്‍ നേടി.

അഞ്ചാം ഓവറില്‍ 14 പന്തില്‍ ആറ് റണ്‍സ് മാത്രം നേടിയ ശുഭ്മാന്‍ ഗില്‍ മടങ്ങിയതാണ് ഇന്ത്യന്‍ ബാറ്റിങ്ങിനേറ്റആദ്യ പ്രഹരം. പിന്നാലെ എട്ടാം ഓവറില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച ഓപ്പണിങ് കാഴ്ചവെച്ച രോഹിത് ശര്‍മ 20 പന്തില്‍ ഒരു സിക്‌സും ആറ് ഫോറുകളുമായി 35 റണ്‍സെടുത്തു മടങ്ങി.

പത്താം ഓവറില്‍ ഋഷഭ് പന്തും (6) 11-ാം ഓവറില്‍ വിരാട് കോലിയും (20) 13-ാം ഓവറില്‍ അക്ഷര്‍ പട്ടേല്‍ (2), ശ്രേയസ് അയ്യര്‍ (8) എന്നിവരും 16-ാം ഓവറില്‍ റിയാന്‍ പരാഗും (15) മടങ്ങി. എട്ട് വിക്കറ്റിന് 101 എന്ന നിലയിലായ  ഇന്ത്യയെ ഒന്‍പതാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദര്‍ (18 പന്തില്‍ 30) കുല്‍ദീപ് യാദവുമായുള്ള കൂട്ടുകെട്ടാണ് (37 റണ്‍സ്) ഇന്ത്യന്‍ നിരയില്‍ ഏറ്റവും ദീര്‍ഘമുള്ള ഇന്നിങ്‌സ് കളിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടും 37 റണ്‍സ് നേടിയിരുന്നു. 26-ാം ഓവറില്‍ കൂറ്റനടിക്ക് ശ്രമിച്ച് സുന്ദറും മടങ്ങിയതിന് പിന്നാലെ അടുത്ത പന്തില്‍ത്തന്നെ കുല്‍ദീപ് യാദവും മടങ്ങി.ഇതോടെ ഇന്ത്യന്‍ സ്‌കോര്‍ 138-ല്‍ അവസാനിച്ചു. 
ശ്രീലങ്കയ്ക്ക് വേണ്ടി ദുനിത് വെല്ലലഗെ അഞ്ച് വിക്കറ്റ് വീത്തി. 

Comments

    Leave a Comment