'ടൈം ടു ട്രാവൽ സെയിൽ' നിരക്കുകളുമായി എയർ ഇന്ത്യ എക്സ് പ്രസ്.

Air India Express with 'Time to Travel Sale' Fares എയര്‍ ഇന്ത്യ എക്‌സ്പ്രസ്. Image Ctredit: Air India.

1177 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കുന്നതാണ്.

കൊച്ചി : 'ടൈം ടു ട്രാവൽ സെയിൽ' നിരക്കുകളുമായി എയർ ഇന്ത്യ എക്സ് പ്രസ്. 

10 കിലോഗ്രാം വരെ ഭാരമുള്ള കാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവർക്കു സാധാരണ നിരക്കിലും താഴെ ടിക്കറ്റുകൾ ലഭ്യമാക്കിയുള്ള എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകൾ ആണ് ഇതിൽ ശ്രദ്ധേയം. 1177 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കുന്നതാണ്. ട്രാവൽ ഏജന്റുമാർക്ക് 1198 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. 

സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കായി ജൂൺ 3 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഓഫർ ലഭ്യമാണ്. 

ലോയൽറ്റി അംഗങ്ങൾക്കു പുറമേ വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, ചെറുകിട–ഇടത്തരം സംരംഭകർ, സായുധസേനാംഗങ്ങൾ, ആശ്രിതർ എന്നിവർക്കും മൊബൈൽ ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും പ്രത്യേക നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. വെബ്സൈറ്റിലോ ആപ്പിലോ ലോഗിൻ ചെയ്ത് ടിക്കറ്റ് എടുക്കുന്നവർക്കു ഗൊർമേർ ഭക്ഷണത്തിനും സീറ്റുകൾക്കും 25% അധിക ഇളവും നേടാവുന്നതാണ്. 

ടാറ്റാ ന്യൂപാസ് റിവാർഡ് പ്രോഗ്രാം അംഗങ്ങൾക്ക് ഭക്ഷണം, സീറ്റ്, ബാഗേജ്, സൗജന്യമായി ടിക്കറ്റ് തിയതി മാറ്റാനും റദ്ദാക്കാനുമുള്ള അവസരം തുടങ്ങിയ ആനുകൂല്യങ്ങൾക്കു പുറമേ 8 ശതമാനം വരെ ന്യൂകോയിൻസും നേടാനുള്ള സുവര്ണാവസരമുണ്ട്.

Comments

    Leave a Comment