എൻ എച്ച്‌ പി സി യിൽ 401 ട്രെയിനി ഒഴിവുകൾ ; 50,000 രൂപ മുതൽ1,60,000 രൂപ വരെ ശമ്പളം.

401 trainee vacancies in NHPC; Salary Rs.50,000 to Rs.1,60,000.

ഗേറ്റ് 2022, യുജിസി നെറ്റ്-ഡിസംബർ 2021 & ജൂൺ 2022 (Merged Cycle), ക്ലാറ്റ് 2022 (for PG), സിഎ/സിഎംഎ സ്കോർ യോഗ്യതക്കാർക്കാണ് അവസരം. ഒരു വർഷം പരിശീലനവും, തുടർന്നു നിയമനവും നടത്തുന്നതാണ്.

ഹരിയാന എൻ എച്ച്‌ പി സി ലിമിറ്റഡി (NHPC LTD) നു കീഴിലെ വിവിധ പ്രോജക്ട്/ ഓഫിസുകളിൽ ട്രെയിനി എൻജിനീയർ, ട്രെയിനി ഓഫിസർ തുടങ്ങിയ വിവിധ തസ്തികകളിൽ 401 ഒഴിവുകൾ. ജനുവരി 25 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

ഗേറ്റ് 2022, യുജിസി നെറ്റ്-ഡിസംബർ 2021 & ജൂൺ 2022 (Merged Cycle), ക്ലാറ്റ് 2022 (for PG), സിഎ/സിഎംഎ സ്കോർ യോഗ്യതക്കാർക്കാണ് അവസരം. ഒരു വർഷം പരിശീലനവും, തുടർന്നു നിയമനവും നടത്തുന്നതാണ്. 

ഒഴിവുകൾ :- 

ട്രെയിനി എൻജിനീയർ (സിവിൽ):- സിവിൽ വിഭാഗത്തിൽ ഫുൾടൈം എൻജിനീയറിങ്/ ടെക്‌നോളജി/ബിഎസ്‌സി(എൻജി.) ബിരുദം അല്ലെങ്കിൽ 60% മാർക്കോടെ എ എം ഐ ഇ.

ട്രെയിനി എൻജിനീയർ (ഇലക്ട്രിക്കൽ):- ഇലക്ട്രിക്കൽ വിഭാഗത്തിൽ ഫുൾടൈം എൻജിനീയറിങ്/ടെക്‌നോളജി/ബിഎസ്‌സി (എൻജി.) ബിരുദം അല്ലെങ്കിൽ 60% മാർക്കോടെ എ എം ഐ ഇ.

ട്രെയിനി എൻജിനീയർ (മെക്കാനിക്കൽ):- മെക്കാനിക്കൽ വിഭാഗത്തിൽ ഫുൾ ടൈം എൻജിനീയറിങ്/ടെക്‌നോളജി/ബിഎസ്‌സി (എൻജി.) ബിരുദം അല്ലെങ്കിൽ 60% മാർക്കോടെ എ എം ഐ ഇ.

ട്രെയിനി ഓഫിസർ (ഫിനാൻസ്):- ബിരുദം, സി എ / ഐ സി ഡബ്ല്യു എ /സി എം എ ജയം.

ട്രെയിനി ഓഫിസർ (എച്ച്ആർ):- മാനേജ്മെന്റിൽ പിജി/പിജി ഡിപ്ലോമ/പിജി പ്രോഗ്രാം (ഹ്യൂമൻ റിസോഴ്സ്/ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്/ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ആൻഡ് ലേബർ റിലേഷൻസ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/പഴ്സനേൽ മാനേജ്മെന്റ്/പഴ്സനേൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്/ഇൻഡസ്ട്രിയൽ റിലേഷൻസ് ആൻഡ് പഴ്സനേൽ മാനേജ്മെന്റ് സ്പെഷലൈസേഷനോടെ). അല്ലെങ്കിൽ എംഎസ്ഡബ്ല്യു (പഴ്സനേൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് സ്പെഷലൈസേഷനോടെ) അല്ലെങ്കിൽ മാസ്റ്റേഴ്സ് ഒാഫ് ഹ്യൂമൻ റിസോഴ്സ് ആൻഡ് ഓർഗനൈസേഷനൽ ഡവലപ്മെന്റ് (MHRD) അല്ലെങ്കിൽ 60% മാർക്കോടെ എംബിഎ എച്ച് ആർ (MBA HR) .

ട്രെയിനി ഓഫിസർ (ലോ):- 60% മാർക്കോടെ നിയമ ബിരുദം. പ്രായപരിധി: 30. അർഹർക്ക് പ്രായത്തിലും മാർക്കിലും ഇളവ്. 

ശമ്പളം: 50,000 രൂപ മുതൽ1,60,000 രൂപ വരെ

കൂടുതൽ വിവരങ്ങൾക്ക് www.nhpcindia.com സന്ദർശിക്കുക. 

Comments

    Leave a Comment