തൊട്ടാൽ പൊള്ളുന്ന വില : കോട്ടൺ വസ്ത്രങ്ങളുടെ വില ഉയരും

 The Price of Cotton Clothes will Go Up

കോട്ടൺന്റെ വില ഉയർന്നതോടെ നഷ്ടം തടയുന്നതിനായി വില ഉയർത്താൻ തയ്യാറെടുത്ത് അടിവസ്ത്ര നിർമാതാക്കൾ. വില 15 ശതമാനത്തോളം വരെ വർധിപ്പിക്കാനുള്ള നീക്കം മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ആരംഭിച്ചു കഴിഞ്ഞു. കിലോഗ്രാമിന് 40 രൂപയാണ് കോട്ടൺന്റെ നൂൽ വില (yarn price) വർദ്ധിച്ചത്.

വില വർദ്ധന നിത്യ സംഭവമായ നമ്മുടെ രാജ്യത്ത് ഭൂരിഭാഗം സാധനങ്ങളുടെയും വില കുത്തനെ ഉയരുകയാണ്. അനുദിനമുള്ള  നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ്  ജനജീവിതത്തെ ദുസ്സഹമാക്കികൊണ്ടിരിക്കുന്നു.

ഇതിനെല്ലാമൊപ്പം കിലോഗ്രാമിന് 40 രൂപയാണ് കോട്ടൺന്റെ നൂൽ വില (yarn price) വർദ്ധിച്ചത്. ഇതിനെ തുടർന്ന് ഇപ്പോൾ അടിവസ്ത്രങ്ങളുടെ (vests and briefs) വിലയും വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. 
വില 15 ശതമാനത്തോളം വരെ  വർധിപ്പിക്കാനുള്ള നീക്കം  സൗത്ത് ഇന്ത്യൻ ഹോസിയറി മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ആരംഭിച്ചു കഴിഞ്ഞു. വിപണിയിൽ നിന്നും നേരിടുന്ന നഷ്ടം നികത്താനായാണ് വില വർധിപ്പിക്കുന്നത് എന്നാണ് നിർമ്മാതാക്കളുടെ പക്ഷം. 

അടിവസ്ത്രങ്ങളുടെ നിരക്ക്  10 മുതൽ 15 വരെ വർധിപ്പിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് എ സി ഈശ്വരൻ പറഞ്ഞു. വില വർധിപ്പിക്കുന്നത് നിലവിൽ നിർമ്മാതാക്കളുടെ ലാഭം വര്ധിപ്പിക്കാനല്ല എന്നും നഷ്ടം വരുന്നതിൽ നിന്നും കരകയറാൻ മാത്രമാണെന്നും എ സി ഈശ്വരൻ വ്യക്തമാക്കി. 

Comments

    Leave a Comment