നവംബര്‍ 24 മുതല്‍ 30 വരെ രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് പുറമെ ഒരു ലക്ഷം ദിര്‍ഹത്തിനായുള്ള പ്രതിദിന ഇലക്ട്രോണിക് നറുക്കെടുപ്പില്‍ ഉള്‍പ്പെടുകയും ചെയ്യും.
അബുദാബി ബിഗ് ടിക്കറ്റ് 'റെഡ് വീക്ക് ബിഗ് ക്യാഷ് ഗിവ് എവേ' സമ്മാന പദ്ധതിയുമായി വരുന്നു. നവംബര്‍ 24 മുതല്‍ 30 വരെ രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതാണ്. ഇതിനു പുറമെ ഒരു ലക്ഷം ദിര്‍ഹാം സമ്മാനത്തിനായുള്ള പ്രതിദിന ഇലക്ട്രോണിക് നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരവും ഉപാഫോക്താവിന് ലഭിക്കുന്നതാണ്.
പുതിയ സമ്മാന പദ്ധതിയിലൂടെ ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്ക് വിജയികളാവാനുള്ള കൂടുതല്‍ അവസരങ്ങളാണ് ഒരുക്കുന്നത്. എത്രയും വേഗം ടിക്കറ്റ് വാങ്ങി 1,00,000 ദിര്‍ഹത്തിന്റെ പ്രതിദിന സമ്മാനത്തിന് അര്‍ഹരാവാനുള്ള സുവര്‍ണാവസരമാണിതെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഡിസംബര്‍ മൂന്നിന് നറുക്കെടുപ്പ് നടക്കുന്ന ഒരു കോടി ദിര്‍ഹം (20 കോടി ഇന്ത്യന്‍ രൂപ) സമ്മാനം ലഭിക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പിൽ പങ്കെടുക്കാൻ ഓഫര്‍ കാലയളവില്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അവസരമുണ്ട്. ഒരു ടിക്കറ്റിന് നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് വില.














Comments