കൊച്ചിയിലെ ഹോട്ടല്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പുതിയ ലോഗോയുടെയും, സിംബലിന്റെയും പ്രകാശനം ചലച്ചിത്രതാരം മഡോണ സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബേക്ക്മില്‍ ഫുഡ് മാനേജിംഗ് പാര്‍ടണര്‍മാരായ നൗഷാദ് ഇബ്രാഹിം, മനോജ് ജോസഫ്, മുഹമ്മദ് സഗീര്‍ എന്നിവരും പങ്കെടുത്തു.
ബേക്ക്മില്‍ ഫുഡ്‌സ് ; പുതിയോ ലോഗോയും സിംബലും അവതരിപ്പിച്ചു

കൊച്ചി: പതിനൊന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുന്‍നിര കേക്ക് നിര്‍മ്മാതാക്കളായ ബേക്ക്മില്‍ ഫുഡ്‌സ് പുതിയ ലോഗോയും, സിംബലും അവതരിപ്പിച്ചു.
കൊച്ചിയിലെ ഹോട്ടല്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പുതിയ ലോഗോയുടെയും, സിംബലിന്റെയും പ്രകാശനം ചലച്ചിത്രതാരം മഡോണ സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബേക്ക്മില്‍ ഫുഡ് മാനേജിംഗ് പാര്‍ടണര്‍മാരായ നൗഷാദ് ഇബ്രാഹിം, മനോജ് ജോസഫ്, മുഹമ്മദ് സഗീര്‍ എന്നിവരും പങ്കെടുത്തു.
അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ബേക്ക്മില്‍ 100 കോടിയുടെ വിപുലീകരണ പദ്ധതികള്‍ നടപ്പക്കുമെന്ന് മാനേജിംഗ് പാര്‍ട്ടണര്‍ നൗഷാദ് ഇബ്രാഹിം പറഞ്ഞു. ആദ്യഘട്ടത്തില്‍, 50 എക്‌സ്‌ക്ലൂസീവ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ച്, പ്രീമിയം കേക്കുകള്‍, കുക്കികള്‍, പ്രത്യേക ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കും. ഇതിലൂടെ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
പുതിയ ലോഗോയും, സിംബലും അവതരിപ്പിക്കുന്നതിലൂടെ ദൃശ്യപരമായ മാറ്റത്തിനും അപ്പുറം രുചി, ഗുണമേന്മ, പുതുമ, ഉയര്‍ന്ന ഗുണനിലവാരം എന്നിവയിലൂടെ ഇന്ത്യയിലെയും വിദേശത്തെയും വിപണികളില്‍ ബേക്ക്മില്ലിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്ന് പാര്‍ട്ണര്‍മാരായ മനോജ് ജോസഫ്, മുഹമ്മദ് സഗീര്‍ എന്നിവര്‍ പറഞ്ഞു. വരും മാസങ്ങളില്‍ പുതിയ ലോഗോയിലായിരിക്കും എല്ലാ ഉല്‍പ്പന്നങ്ങളും വിപണിയിലെത്തുക.
15 രാജ്യങ്ങളിലേക്ക് ബേക്ക്മില്‍ കയറ്റുമതി നടത്തുന്നുണ്ട്. യു.എസിലെ ടെക്‌സാസില്‍ ' ഗ്ലോബല്‍ ഇംപെക്‌സ് ഐഎന്‍സി' എന്ന പേരില്‍ സ്വന്തം വിതരണ ശൃംഖലയുണ്ട്. ഇതിലൂടെ മറ്റ് പത്തിലധികം ഇന്ത്യന്‍ ബ്രാന്‍ഡുകളും വിതരണം ചെയ്യുന്നുണ്ട്. യു.എസ്.എ, കാനഡ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ മൂന്നാമത്തെ വലിയ കേക്ക് വിതരണ ശൃഘലയും ബേക്ക്മില്ലിന്റെതാണെന്നും ഇവര്‍ വ്യക്തമാക്കി.
ഇരിങ്ങാലക്കുടയില്‍ 3,500 ചതുരശ്രഅടി വിസ്തൃതിയില്‍ 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ബേക്കമില്ലിന് ഇന്ന് ഒന്നരലക്ഷം ചതുരശ്ര അടിവിസ്തൃതിയും നാല് അത്യാധുനിക നിര്‍മ്മാണയൂണിറ്റുകളും ഉണ്ട്. പ്രതിദിനം 70 ടണ്‍ കേക്ക് ഉത്പാദന ശേഷിയോടുകൂടി കേരളത്തിലെ രണ്ടാമത്തെ വലിയ കേക്ക് നിര്‍മ്മാതാക്കളാണ്.
പ്രാദേശിക വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ പ്രതിബദ്ധതയുടെ ഭാഗമായി കമ്പനിയില്‍ 80% ത്തിലധികം തൊഴിലാളികളും വനിതകളാണ്. യൂണിബിക്, റിലയന്‍സ് റീട്ടെയില്‍, മോര്‍ റീട്ടെയില്‍, ലുലു ഗ്രൂപ്പ്, അഞ്ജനി ഫുഡ്‌സ് തുടങ്ങിയ ഭാരതത്തിലെ പ്രമുഖ കമ്പനികള്‍ക്കായി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുനനതും ബേക്ക്മില്ലാണ്.
Comments