ബേസിക് സേവിങ്‌സ് അക്കൗണ്ട് എസ്.ബി അക്കൗണ്ടിന് സമാനമാക്കി : റിസര്‍വ് ബാങ്ക്.

Basic Savings Account made similar to SB Account: Reserve Bank.

മിനിമം ബാലൻസ് ആവശ്യമില്ല. പണമായും ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴിയും എടിഎം-കാഷ് ഡെപ്പോസിറ്റ് മെഷീനുകള്‍ വഴിയും പരിധിയില്ലാതെ ഇത്തരം അക്കൗണ്ടുകള്‍ വഴി ഇനി നിക്ഷേപം നടത്താം

സേവിങ്‌സ് അക്കൗണ്ടിന് സമാനമായ സേവനങ്ങള്‍ ബേസിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ട്(ബിഎസ്ബിഡി) ഉപഭോക്താക്കള്‍ക്കും അടിസ്ഥാന സൗജന്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട്  നല്‍കണമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. പരിമിതമായ സൗകര്യങ്ങളോടെയായിരുന്നു നേരത്തെ അടിസ്ഥാന അക്കൗണ്ട് അനുവദിച്ചിരുന്നത്.

സൗജന്യ എടിഎം-ഡെബിറ്റ് കാര്‍ഡ് സേവനം, വര്‍ഷത്തില്‍ 25 ലീഫെങ്കിലുമുള്ള ചെക്ക് ബുക്ക്, ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് തുടങ്ങിയവ അധികചെലവില്ലാതെ നല്‍കണമെന്നും ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്. പണമായും ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴിയും എടിഎം-കാഷ് ഡെപ്പോസിറ്റ് മെഷീനുകള്‍ വഴിയും പരിധിയില്ലാതെ ഇത്തരം അക്കൗണ്ടുകള്‍ വഴി ഇനി നിക്ഷേപം നടത്താം. എസ്ബി അക്കൗണ്ടുകള്‍ക്കുള്ള പ്രതിമാസം നാല് സൗജന്യ എടിഎം പിന്‍വലിക്കലുകള്‍ ബേസിക് അക്കൗണ്ടിലും ബാധകമാകും. യുഎപിഐ, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ്, ഐഎംപിസ് തുടങ്ങിയ ഡിറ്റിജിറ്റല്‍ ഇടപാടുകള്‍ പരിധിയില്ലാതെ നടത്താനാകും.

എന്നാൽ, ഒരാള്‍ക്ക് ഒരു ബിഎസ്ബിഡി അക്കൗണ്ട് മാത്രമേ തുറക്കാന്‍ കഴിയു എന്ന വ്യവസ്ഥ നിലനിര്‍ത്തിയിട്ടുണ്ട്. രണ്ടാമതൊരു ബിഎസ്ബിഡി അക്കൗണ്ട് അതേ ബാങ്കിലോ മറ്റ് ബാങ്കുകളിലോ തുറക്കാന്‍ അര്‍ഹതയുണ്ടാവില്ല. മാത്രമല്ല ബിഎസ്ബിഡി അക്കൗണ്ട് ഉടമയ്ക്ക് അതേ ബാങ്കില്‍ മറ്റൊരു സേവിങ്‌സ് അക്കൗണ്ട് തുറക്കാനും കഴിയില്ല. സ്ഥിര നിക്ഷേപ ( ടേം ഡെപ്പോസിറ്റ്) അക്കൗണ്ടുകള്‍ അനുവദിക്കും.

ബിഎസ്ബിഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ) പ്രകാരമുള്ള അക്കൗണ്ടുകള്‍. ഈ അക്കൗണ്ട് ഉടമകള്‍ക്ക് നേരത്തെ ചെക്ക് ലീഫുകള്‍ ഉള്‍പ്പടെയുള്ള അധിക സേവനങ്ങള്‍ ലഭ്യമായിരുന്നില്ല. നിലവില്‍ ഉള്ള 56.6 കോടി അക്കൗണ്ടുകളിൽ 2.67 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമുണ്ട്.

Content : The Reserve Bank of India has clarified that Basic Savings Bank Account (BSBD) customers should be provided with services similar to savings accounts, while maintaining basic freebies. The provision that only one BSBD account can be opened per person has been maintained. There are currently 56.6 crore accounts with deposits worth Rs 2.67 lakh crore.



Comments

    Leave a Comment