80 ലക്ഷം വീടുകളിൽ നവകേരള ക്ഷേമ സർവ്വേയുമായി സര്‍ക്കാര്‍

Kerala Government to conduct New Kerala Welfare Survey

ലക്‌ഷ്യം തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയുക. സർവെ ഏകോപിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ 80 ലക്ഷം വീടുകളിൽ നേരിട്ടെത്തും വിധത്തിൽ നവകേരള ക്ഷേമ സര്‍വ്വെയുമായി പിണറായി സര്‍ക്കാര്‍. 

 മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ്  സർവ്വേയുടെ ഏകോപനവും വിലയിരുത്തലും നിര്‍വ്വഹിക്കുന്നത്. സര്‍ക്കാര്‍ ചെയ്ക ക്ഷേമ പദ്ധതികളുടെ വിലയിരുത്തലാണ് പ്രധാന ഉദ്ദേശം. കൂടാതെ സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടപ്പാക്കണമെന്ന് ജനം ആഗ്രഹിക്കുന്ന കാര്യങ്ങളിൽ അഭിപ്രായ രൂപീകരണവും നടത്തും. 

ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാം അടക്കം ഉദ്യോഗസ്ഥ സംഘം ഇതിനായി വിശദമായ മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്. സാക്ഷരതാ സര്‍വെ മാതൃകയിൽ കോളേജ് വിദ്യാര്‍ത്ഥികളെ രംഗത്തിറക്കി വീടുവീടാന്തരം വിവര ശേഖരണമാണ് ഉദ്ദേശിക്കുന്നത്. പരിശീലന നടപടികൾ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ പദ്ധതി എന്നനിലയിൽ തന്നെയാണ് ക്ഷേമ സർവ്വേയുടെ നടത്തിപ്പ്. എന്നാൽ ഇതിന്റെ ചെലവ് ഏത് വകുപ്പിൽ നിന്നായിരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 
 
രണ്ടാം തുടര്‍ ഭരണം എന്ന പ്രഖ്യാപിത ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന  പിണറായി സര്‍ക്കാര്‍ അടുത്തിടെയാണ് സിഎം വിത്ത് മി അടക്കം വിപുലമായ സംവിധാനം പ്രാബല്യത്തിൽ കൊണ്ടുവന്നത്  . ജനങ്ങളോട് നേരിട്ട് സംസാരിക്കുക, ജനഹിതം അറിയുക, സര്‍ക്കാര്‍ പദ്ധതികൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുക എന്നിങ്ങനെയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യവും. ഇതിന് പുറമെയാണ് നവകേരള ക്ഷേമ സര്‍വ്വെയുമായി പിണറായി സര്‍ക്കാര്‍ എത്തിക്കുന്നത്. 

News Summary : The Pinarayi government has launched a new Kerala welfare survey that will directly reach 8 million households in the state. Main purpose is to evaluate the welfare schemes implemented by the government. It will also form opinions on matters that the people want the government to take the initiative and implement. The Pinarayi government, which is moving forward with its declared goal of a second consecutive term, recently implemented CM with Me programme.




Comments

    Leave a Comment