വയനാട് ഉരുൾപൊട്ടല്‍: ദുരിത ബാധിതരുടെ കടം എഴുതി തള്ളും.

Wayanad landslide: Debts of the victims will be waived off .

തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നൽകും. 555 ഗുണഭോക്താക്കളുടെ 18 കോടിയിലധികം രൂപപ്പെടുന്ന കടങ്ങളാണ് എഴുതിത്തള്ളിയത്.

വയനാട്: വയനാട് മുണ്ടക്കൈ ചൂരൽമലയിലെ ദുരന്തബാധിതരുടെ കടങ്ങൾ എഴുതി തള്ളാൻ സർക്കാര്‍ മന്ത്രി സഭാ യോഗത്തിൽ സുപ്രധാന തീരുമാനം.  

കടം സർക്കാർ ഏറ്റെടുക്കുമെന്നും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നൽകുമെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. 18 കോടി 75 ലക്ഷത്തിലധികം രൂപയാണ് എഴുതി തള്ളുക. കേന്ദ്ര സർക്കാർ മനുഷ്യത്വപരമല്ലാത്ത സമീപനമാണ് സ്വീകരിച്ചതെന്നും, തെരഞ്ഞെടുപ്പിന് മുൻപ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

ദുരന്തബാധിതരായി തീരുമാനിക്കപ്പെട്ടവരുടെ എല്ലാ കടങ്ങളും എഴുതി തള്ളും. കടങ്ങൾ എഴുതി തള്ളുകയല്ലെന്നും സർക്കാർ ഏറ്റെടുക്കുകയാണെന്നും കെ രാജൻ പറയുന്നു. 555 ഗുണഭോക്താക്കൾക്കാണ് ഇതുമൂലം പ്രയോജനം ലഭിക്കുക. 1620 ലോണുകൾ ആണ് എഴുതി തള്ളുക. 

കേരള ബാങ്ക് എഴുതിത്തള്ളിയ 93 ലക്ഷം രൂപ ബാങ്കിന് സർക്കാർ തിരിച്ചുനൽകും. 

Comments

    Leave a Comment