'പവന്‍ സ്വാക്ക് 2025 2.0 ' 'ഓള്‍ കേരള എക്‌സ്‌പോ' ഇന്ന് തുടങ്ങും

'Pavan Swak 2025 2.0' 'All Kerala Expo' begins today സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള( സ്വാക്ക്)യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പവന്‍ സ്വാക്ക് 2025 2.0 ഓള്‍ കേരള എക്‌സ്‌പോ വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പേട്ട, ജനറല്‍ സെക്രട്ടറി കെ. എ സിയാവുദ്ദീന്‍, എക്‌സ്‌പോ ചെയര്‍മാന്‍ സാജു മൂലന്‍ എന്നിവര്‍

മന്ത്രി പി. രാജീവ് എക്‌സ് പോ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ അഞ്ചുവരെ അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആണ് എക്സ്പോ നടക്കുന്നത്.

കൊച്ചി: സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള( സ്വാക്ക്)യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പവന്‍ സ്വാക്ക് 2025 2.0 ഓള്‍ കേരള എക്‌സ്‌പോ ഇന്ന് മുതല്‍ ഒക്ടോബര്‍ അഞ്ചുവരെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പേട്ട, ജനറല്‍ സെക്രട്ടറി കെ. എ സിയാവുദ്ദീന്‍,  എക്‌സ്‌പോ ചെയര്‍മാന്‍ സാജു മൂലന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആണ് എക്സ്പോ നടക്കുന്നത് 

ഇന്ന് വൈകുന്നേരം നാലിന് നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി പി. രാജീവ് എക്‌സ് പോ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്‌സ ജോര്‍ഫിന്‍ പേട്ട  അധ്യക്ഷത വഹിക്കും. ബെന്നി ബഹനാന്‍ എം.പി, റോജി എം. ജോണ്‍ എം.എല്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉള്‍പ്പെടെ വ്യാപാര മേഖലയിലെ വിവിധ സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍  സമ്മേളനത്തില്‍ പങ്കെടുക്കും. 

പ്രദേശികമായ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ട് വര്‍ഷം കൂടുമ്പോള്‍ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. മൂന്നു ദിവസമായി നടക്കുന്ന എക്‌സ്‌പോയില്‍ ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റിലായി 250  ലധികം സ്റ്റാളുകള്‍, ബിടുബി മീറ്റുകള്‍, ബിസിനസ് കോണ്‍ക്ലേവ്, പാനല്‍ ചര്‍ച്ചകള്‍, ജി.എസ്.ടി സംശയ നിവരാണ ക്ലാസുകള്‍ ഉള്‍പ്പെടെയുള്ളവ ഉണ്ടാകുമെന്നും ഇവര്‍ പറഞ്ഞു. നാലായിരത്തോളം സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നായി ആറായിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

    Leave a Comment