ബാര്‍ക്ക് ഏഷ്യയുടെ 'റൈസിംഗ് ബ്രാന്‍ഡ് ഓഫ് ഇന്ത്യ 2025' കരസ്ഥമാക്കി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്

Muthoottu Mini Financiers Wins Prestigious Rising Brand of India 2025 മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശ്രീജില്‍ മുകുന്ദ് പുരസ്കാരം ഏറ്റുവാങ്ങുന്നു.

ബാര്‍ക്ക് ഏഷ്യ സംഘടിപ്പിച്ച പരിപാടിയില്‍ ഹെറാള്‍ഡ് ഗ്ലോബല്‍ ആണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശ്രീജില്‍ മുകുന്ദ് പുരസ്കാരം ഏറ്റുവാങ്ങി

ദീര്‍ഘകാലമായി സ്വര്‍ണ്ണപ്പണയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ  'മുത്തൂറ്റ് യെല്ലോ' എന്ന്  പൊതുവെ അറിയപ്പെടുന്ന മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡിന് മുംബൈയിലെ ഐടിസി മറാഠയില്‍ വെച്ച് നടന്ന 'ഗോള്‍ഫെസ്റ്റ് കോണ്‍ക്ലേവ് 2025'-ല്‍ 'പ്രസ്റ്റീജിയസ് റൈസിംഗ് ബ്രാന്‍ഡ് ഓഫ് ഇന്ത്യ 2025' പുരസ്കാരം ലഭിച്ചു. 

ബാര്‍ക്ക് ഏഷ്യ സംഘടിപ്പിച്ച  പരിപാടിയില്‍ ഹെറാള്‍ഡ് ഗ്ലോബല്‍ ആണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ്  ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍  ശ്രീജില്‍ മുകുന്ദ് പുരസ്കാരം ഏറ്റുവാങ്ങി. ഇതിനു പുറമേ നവീനവും  ഉപഭോക്തൃ കേന്ദ്രീകൃതവുമായ വിപണന തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് ഗ്ലോബല്‍ മാര്‍ക്കറ്റിങ് ഹെഡ് കിരണ്‍ ജെയിംസിന് 'മാര്‍ക്കറ്റിംഗ് മെയ്സ്റ്റര്‍ അവാര്‍ഡും' ലഭിച്ചു.

 പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശേഷി, നവീനത, ഉപഭോക്താക്കളോടുള്ള ദീര്‍ഘകാല പ്രതിബദ്ധത എന്നിവ കാഴ്ചവെച്ച  സ്ഥാപനങ്ങളെയാണ് 'പ്രസ്റ്റീജിയസ് റൈസിംഗ് ബ്രാന്‍ഡ് ഓഫ് ഇന്ത്യ' പുരസ്കാരങ്ങള്‍ നല്‍കി  ആദരിക്കുന്നത്.  മുത്തൂറ്റ് മിനിയുടെ 'സ്മോള്‍ ഗോള്‍ഡ് ലോണ്‍ ഫോര്‍ സ്മോള്‍ നീഡ്സ്' ക്യാമ്പയിനാണ് ഈ അംഗീകാരം നേടിക്കൊടുത്തത്.  വിദ്യാഭ്യാസം, ആരോഗ്യപരിചരണം, ഉത്സവകാല ചെലവുകള്‍, ചെറിയ ബിസിനസുകള്‍ തുടങ്ങിയ ചെറിയ തുകയുടെ ആവശ്യങ്ങള്‍ക്കായി സ്വര്‍ണ്ണപ്പണയങ്ങള്‍ എത്രത്തോളം ലഭ്യമാണെന്ന് ഈ ക്യാമ്പയിന്‍ മനസ്സിലാക്കിക്കൊടുത്തു.  

90 ശതമാനത്തിലധികം ഉപഭോക്താക്കളും ചെറിയ തുകയുടെ വായ്പകള്‍ എടുക്കുന്നത്. അതിനാല്‍  സ്വര്‍ണ്ണവായ്പകളെക്കുറിച്ചുള്ള പൊതുവായ തെറ്റിദ്ധാരണകള്‍ മാറ്റാനും ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ഒരു മികച്ച  മാര്‍ഗ്ഗമായി സ്വര്‍ണ്ണവായ്പയെ എടുത്തുകാണിക്കാനും ഈ ക്യാമ്പയിനിലൂടെ സാധിച്ചു. കമ്പനിയുടെ ബഹുഭാഷാ ബ്രാന്‍ഡ് പ്രവര്‍ത്തനങ്ങള്‍  സത്യസന്ധമായ അവതരണം  എന്നിവയിലൂടെ  വിവിധ വിപണികളില്‍ ഉപഭോക്തൃ വിശ്വാസവും പങ്കാളിത്തവും വര്‍ദ്ധിപ്പിച്ചു.

'പ്രസ്റ്റീജിയസ് റൈസിംഗ് ബ്രാന്‍ഡ് ഓഫ് ഇന്ത്യ 2025' പുരസ്ക്കാരം  ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങളില്‍ സ്വര്‍ണ്ണപ്പണയത്തിനുള്ള വര്‍ദ്ധിച്ചുവരുന്ന  പ്രാധാന്യത്തെയാണ്   കാണിക്കുന്നത്.  സാമ്പത്തിക സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകുകയും മികച്ച രീതിയില്‍ ഉള്ളതായിരിക്കണമെന്നും തങ്ങള്‍ എപ്പോഴും വിശ്വസിക്കുന്നു.  ലക്ഷക്കണക്കിനുള്ള ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് ഗ്രാമീണ, അര്‍ദ്ധ നഗര മേഖലകളിലുള്ളവര്‍ക്ക്  അവരുടെ ആഗ്രഹങ്ങള്‍ക്കും  വളര്‍ച്ചയ്ക്കും  പിന്തുണയ്ക്കുന്ന സമയബന്ധിതമായ വായ്പകള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ അടയാളമാണ് ഈ പുരസ്കാരമെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.

വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യത്തില്‍  വിശ്വാസ്യതയും സുതാര്യതയുമാണ് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെ  വേറിട്ടുനിര്‍ത്തുന്നത്. ഈ അംഗീകാരം ഉത്തരവാദിത്തത്തോടെയുള്ള വായ്പാ വിതരണത്തിലും, സുസ്ഥിരമായ വികസനത്തിലും ഊന്നല്‍ നല്‍കുന്ന ഉപഭോക്തൃകേന്ദ്രിത സ്ഥാപനം എന്നനിലയില്‍ മുത്തൂറ്റ് മിനിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു. വളര്‍ച്ച, ഭരണനിര്‍വഹണം, സാമൂഹിക സ്വാധീനം എന്നിവ സംയോജിപ്പിക്കുന്ന രീതികളിലൂടെ  സ്വര്‍ണ്ണപ്പണയ വ്യവസായ മേഖലയെ മുന്നോട്ടുകൊണ്ടുപോകുന്നത് ബഹുമതിയും ഉത്തരവാദിത്തവുമായി കാണുന്നുവെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍  പി.ഇ. മത്തായി പറഞ്ഞു.

ബിസിനസ്സിനുപരിയായി  മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് സാമൂഹിക വികസനത്തിലും തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നുണ്ട്.  സ്കൂള്‍ കിറ്റുകളും കുടകളും ബാഗുകളും 25,000-ത്തിലധികം വരുന്ന പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിതരണം ചെയ്തു. കര്‍ഷകര്‍ക്ക് വളങ്ങളും പാല്‍പ്പാത്രങ്ങളും നല്‍കി. സ്ത്രീകളെ  സ്വയംപര്യാപ്തരാക്കാനായി  തയ്യല്‍ മെഷീനുകളും സൈക്കിളുകളും നല്‍കി. അങ്ങനെ നിരവധി സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

മുത്തൂറ്റ് മിനി മൊബൈല്‍ ആപ്പ് സേവനങ്ങള്‍, ഓണ്‍ലൈന്‍ സ്വര്‍ണ്ണ വായ്പ തിരിച്ചടവ്, ഇന്‍സ്റ്റന്‍റ് വായ്പ വിതരണം തുടങ്ങിയ ഡിജിറ്റല്‍ പദ്ധതികളിലൂടെ  ഉപഭോക്തൃാനുഭവം മെച്ചപ്പെടുത്തി. 2025 ജൂണ്‍ 30-ലെ കണക്കനുസരിച്ച് 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 970ലധികം ശാഖകളുണ്ട്. 5,500-ല്‍ അധികം ജീവനക്കാരുമായി കമ്പനി 30  ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നു.

Content : Mini Financiers Ltd, popularly known as Muthoottu Yellow, has been recognised with the title of “Prestigious Rising Brand of India 2025” award at the Goalfest Conclave 2025, organised by BARC Asia and presented by Herald Global, at ITC Maratha, Mumbai. The award was received by Mr. Sreejil Mukund, Chief Operating Officer, Muthoottu Mini Financiers Ltd. Adding to this achievement, Mr. Kiran James, Global Marketing Head, was honoured with the Marketing Meister Award for his leadership in driving innovative, customer-centric marketing strategies.

Comments

    Leave a Comment