സ്പാർക്ക് മിൻഡ പ്രീമിയം വൈപ്പറുകൾ വിപണിയിൽ

Spark Minda premium wipers in market now

വാഹനങ്ങളുടെ വൈപ്പർ വിഭാഗത്തിലെ പ്രമുഖ ഉല്പാദകരായ സ്പാർക്ക് മിൻഡ തങ്ങളുടെ ഉപഭോക്താക്കളുടെ ഡ്രൈവിങ്ങിൽ സുരക്ഷിതത്വവും വ്യക്തവുമായ കാഴ്ചയും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ വൈപ്പർ ബ്ലേഡുകൾ അവതരിപ്പിച്ചിരിക്കുന്നത്.

വാഹനങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കുന്ന രാജ്യത്തെ മുൻനിര കമ്പനികളിൽ ഒന്നായ സ്പാർക്ക് മിൻഡ, ഫോർ വീലറുകൾ, എം,യുവികൾ, ത്രീ വീലറുകൾ, വാണിജ്യ വാഹനങ്ങൾ എന്നിവയ്ക്കായി പരമ്പരാഗതവും ഏയ്റോഡൈനാമിക്കുമായ പ്രീമിയം സോഫ്റ്റ് വൈപ്പർ ബ്ലേഡുകൾ വിപണിയിൽ ഇറക്കി.

വാഹനങ്ങളുടെ വൈപ്പർ വിഭാഗത്തിലെ പ്രമുഖ ഉല്പാദകരായ സ്പാർക്ക് മിൻഡ തങ്ങളുടെ ഉപഭോക്താക്കളുടെ ഡ്രൈവിങ്ങിൽ സുരക്ഷിതത്വവും വ്യക്തവുമായ കാഴ്ചയും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ വൈപ്പർ ബ്ലേഡുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുസൃതമായി നിർമ്മിച്ചിരിക്കുന്ന വൈപ്പറുകൾ മികച്ച പ്രകടനവും ഉന്നത ഗുണനിലവാരവും ഉറപ്പു വരുത്തുന്നുണ്ടെന്നും ഇവ ഏറെ ആകർഷകമാണെന്നും കമ്പനി ആഫ്റ്റർ മാർക്കറ്റ് ഡിവിഷൻ സിഇഒ നീരജ് ശരൺ പറഞ്ഞു.

കഠിനമായ കാലാവസ്ഥയിലും വിൻഡ് ഗ്ലാസ്സിലൂടെ യഥാർത്ഥ വലുപ്പത്തിലുള്ള കാഴ്ച ഇത് ഉറപ്പുവരുത്തുന്നു. കൂടാതെ ദീർഘകാലം നിലനിൽക്കുക, മികച്ച പ്രവർത്തനക്ഷമത, എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാനുള്ള സൗകര്യം എന്നിവ ഇതിൻറെ മറ്റു പ്രത്യേകതകളിൽ ചിലതാണ്. 

Comments

    Leave a Comment