കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രത്തിന്റെ അനുമതി : വായ്പ പരിധി ഉയർത്തി
കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രത്തിന്റെ അനുമതി : വായ്പ പരിധി ഉയർത്തി
കോവിഡ് മഹാമാരിയിൽ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ വേണ്ടി വായ്പ പരിധി ഉയർതണമെന്നുള്ള കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളുടെ ആവശ്യത്തിന് കേന്ദ്രസർക്കാർ അനുവാദം നൽകി. സംസ്ഥാന ജി ഡി പി യുടെ 5 ശതമാനം വരെ കടമെടുക്കാൻ ഉള്ള അവസരമാണ് ഇതിലൂടെ കേരളത്തിന് ലഭിച്ചിരിക്കുന്നത്. കേരളത്തിനെ കൂടാതെ ഗോവയും ഉത്തരഖണ്ഡും ആണ് ഈ അനുമതി ലഭിച്ച മറ്റ് സംസ്ഥാങ്ങൾ.
വായ്പ പരിധി ഉയർത്തണമെങ്കിൽ കേന്ദ്രത്തിന്റെ നാല് നിബന്ധനകൾ അംഗീകരിക്കണം എന്ന ആവശ്യം കേന്ദ്രസർക്കാർ മുന്നോട്ടു വച്ചിരുന്നു.ഈ നിബന്ധനകൾ എല്ലാം പാലിച്ചതിനാൽ ആണ് കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചത്.
കേന്ദ്രസർക്കാറിന്റെ കഴിഞ്ഞ വർഷത്തെ നയാ പ്രഖ്യാപനത്തിലെ പ്രധാനകാര്യങ്ങളിൽ ഒന്നായിരുന്നു വായ്പ പരിധി ഉയർത്താൻ സംസ്ഥാനങ്ങളെ സഹായിക്കും എന്നുള്ളത്. നിലവിൽ ജി ഡി പി യുടെ 3 ശതമാനം മാത്രമാണ് കടമെടുക്കാൻ ഉള്ള അനുമതി. അത് നാല് ശതമാനം ആയി ഉയർത്താൻ കേന്ദ്രം സംസ്ഥാങ്ങൾക്ക് അനുമതി നൽകി.എന്നാൽ 5 ശതമാനം ആയി ഉയർത്തണം എന്നായിരുന്നു കേരളമുൾപ്പടെ ചില സംസ്ഥാങ്ങളുടെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കാൻ 4 വ്യവസ്ഥകൾ കേന്ദ്രസർക്കാർ മുന്നോട്ടു വെക്കുകയായിരുന്നു.
കേരളം അംഗീകരിച്ച കേന്ദ്രത്തിന്റെ നിബന്ധനകൾ:-
1.ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്നത് യാഥാർഥ്യമാക്കാൻ കൂടുതൽ കാര്യങ്ങൾ സംസ്ഥാനം സ്വീകരിക്കണം
2.കർഷകർക്ക് വൈദ്യുതി സഹായധനം (സബ്‌സിഡി) ബാങ്ക് വഴി നൽകുക
3.കേന്ദ്രത്തിന്റെ വ്യവസായ സൗഹൃദ നപടികൾ സംസ്ഥാനം നടപ്പിലാക്കണം
4.മിനിമം പ്രോപ്പർട്ടി ടാക്‌സ് നടപ്പിലാക്കുക
Comments