കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2021 മെയ് 31 ന് രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ചു കുടിശിക വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുളള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും മാർച്ച് 15 വരെ സ്വീകരിക്കും.
കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്; വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ മാര്‍ച്ച് 15 വരെ

എറണാകുളം: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ (Coir Workers Welfare Board) നിന്നുള്ള 2021- 2022 വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. 2022 മാര്‍ച്ച് 15 വരെയാണ് യോഗ്യതയുള്ളവർക്ക് ധനസഹായത്തിനുള്ള അപേക്ഷ സമർപ്പിക്കുവാനുള്ള അവസരമുള്ളത്.
ധനസഹായത്തിനുള്ള മാനദണ്ഡം
# കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ മക്കള്‍.
# 2021 മെയ് 31 ന് രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ചു കുടിശിക വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കള്‍.
2021-22 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുളള (Educational Scholarship) വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷയാണ് എപ്പോൾ സമര്‍പ്പിക്കേണ്ടത്. സംസ്ഥാനത്തെ ഗവ.അംഗീകൃത സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ഫുള്‍ടൈം കോഴ്‌സുകളില്‍ ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്‌സുകള്‍, പോളിടെക്‌നിക്, എഞ്ചിനീയറിംഗ്, മെഡിസിന്‍, അഗ്രിക്കള്‍ച്ചര്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്നതിനാണു ധനസഹായം നൽകുന്നത്.
കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എല്ലാ ഓഫീസുകളില്‍ നിന്നും അപേക്ഷാ ഫോം 10 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും മാർച്ച് 15 വരെ സ്വീകരിക്കുന്നതായിരിക്കും.
Comments