സ്വർണവില : മൂന്ന് ദിവസത്തിനുള്ളിൽ 760 രൂപയുടെ വർധന ; ഇന്ന് 280 രൂപയുടെ വർദ്ധനവ്.

Gold prices rise by Rs 760 in three days ; Today  Rs 280.

കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 760 രൂപയുടെ വർദ്ധനവാണ് സ്വർണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37640 രൂപയായി. ഇന്നലെ 320 രൂപയും ഇന്ന് 280 രൂപയുമാണ് വർദ്ധനവ്.

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില (Gold price) ഉയർന്നു. ഒരു പവൻ സ്വർണത്തിന് 280  രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്.ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  (Gold price today) 37640 രൂപയായി. 

കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 760 രൂപയുടെ വർധനവാണ് സ്വർണത്തിന് ഉണ്ടായത്. ഇന്നലെ മാത്രം 320 രൂപയായിരുന്നു കൂടിയത്. 

22 കാരറ്റ്, 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഇന്നും സംസ്ഥാനത്ത് വർദ്ധനവുണ്ടായി. 35 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4705 രൂപയായി. ഇന്നലെ 40 രൂപ കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിൽ 30  രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. 

കഴിഞ്ഞ കുറെ നാളുകളായി സ്വർണവില ഇടിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. മെയ് 19 ന് ശേഷമാണ്  സ്വർണവില ഉയർന്നുതുടങ്ങിയത്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ലാതെ തുടർന്നു. ഇന്നലെ വെള്ളിയുടെ വില ഒരു രൂപ ഉയർന്നിരുന്നതിനാൽ വിപണി വില 67 രൂപയാണ്. 100 രൂപയാണ് 925 ഹോൾമാർക്ക് വെള്ളിയുടെ വില . 

ഈ ആഴ്ചത്തെ ഒരു പവൻ സ്വർണവില 

മെയ് 15 -  37000 രൂപ
മെയ് 16 -  37000 രൂപ
മെയ് 17 -  37240 രൂപ
മെയ് 18 -  36880 രൂപ
മെയ് 19 -  37040 രൂപ
മെയ് 20 -  37360 രൂപ

Comments

    Leave a Comment