റിപ്പോ നിരക്ക് കുറയ്ക്കാതെ റിസർവ് ബാങ്ക്.

Reserve Bank keeps Repo Rate unchanges

റിപ്പോ നിരക്ക് 5.5% ആയി നിലനിർത്താൻ ഏകകണ്ഠമായി തീരുമാനിച്ചതായി സെൻട്രൽ ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര.

ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി. നിലവിലെ രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതികൾ വിലയിരുത്തിയ ശേഷം ആണ് നയ പ്രഖ്യാപനം. 
 
റിപ്പോ നിരക്ക് 5.5% ആയി നിലനിർത്താൻ ഏകകണ്ഠമായി തീരുമാനിച്ചതായി മൂന്ന് ദിവസത്തെ എംപിസി യോഗത്തിന് ശേഷം സെൻട്രൽ ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചു. സെപ്റ്റംബർ 29 ന് ആരംഭിച്ച മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റി അവലോകനത്തിന് ശേഷമാണ് സഞ്ജയ് മൽഹോത്ര മാധ്യമങ്ങളെ കണ്ടത്.  ഈ വർഷം ആദ്യം ആർബിഐ റിപ്പോ നിരക്ക് മൂന്ന് ഘട്ടങ്ങളിലായി 100 ബേസിസ് പോയിന്റുകൾ കുറച്ചിരുന്നു. ഉപഭോക്തൃ വിലക്കയറ്റം ലഘൂകരിക്കുന്നതിനു വേണ്ടിയായിരുന്നു ഈ നടപടികൾ.
 
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 700.2 ബില്യൺ ഡോളറിലെത്തിയെന്ന് പറഞ്ഞ ആർ‌ബി‌ഐ ഗവർണർ സഞ്ജയ് മൽഹോത്ര, 11 മാസത്തെ ഇറക്കുമതിക്ക് ഇത് പര്യാപ്തമാണെന്നും  പറഞ്ഞു. 2026 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 2.6% ആയി പ്രതീക്ഷിക്കുന്നതായി പറഞ്ഞ ആർ‌ബി‌ഐ ഗവർണർ, ആ​ദ്യ പാദത്തിലും മൂന്നാം പാദത്തിലും ഇത് 1.8 ശതമാനവും നാലാം പാദത്തിൽ നാല് ശതമാനമായിരിക്കുമെന്നും വ്യക്തമാക്കി. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം പണപ്പെരുപ്പം 4.5 ശതമാനമായിരിക്കുമെന്നും  ആർബിഐ ​ഗവർണർ പറഞ്ഞു.

ഈ വർഷത്തെ യഥാർത്ഥ ജിഡിപി വളർച്ച ഇപ്പോൾ 6.8% ആയി പ്രതീക്ഷിക്കുന്നുവെന്നും ആർബിഐ ​ഗവർണർ പറഞ്ഞു. നേരത്തെ ജിഡിപി വളർച്ച പ്രവചിച്ചിരുന്നത് 6.5% ആയിരുന്നു,

Content : Central bank governor Sanjay Malhotra announced after a three-day MPC meeting that it had unanimously decided to keep the repo rate at 5.5%. India's foreign exchange reserves have reached $700.2 billion, which is enough to cover 11 months of imports, RBI Governor Sanjay Malhotra said. And also said that inflation is expected to be 2.6% in the fiscal year 2026,


Comments

    Leave a Comment