വൈദ്യുതി ബിൽ അടയ്ക്കാനുള്ള സമയക്രമത്തിലും പണമിടപാടിലും മാറ്റം.

KSEB limits cash payments for electricity bills upto Rs.1000

തീരുമാനം കർശനമായി നടപ്പാക്കാൻ നിർദേശം നൽകിയിരിക്കുകയാണ് കെഎസ്ഇബി.

ഇനി മുതൽ 1000 രൂപവരെ മാത്രമേ വൈദ്യുതി ബിൽ അടയക്കുമ്പോൾ  പണമായി സ്വീകരിക്കൂ. അതിനുമുകളിലുള്ള ബില്ലുകൾ ഓൺലൈനായി അടയ്ക്കണം. തീരുമാനം കർശനമായി നടപ്പാക്കാൻ കെഎസ്ഇബി നിർദേശം നൽകിയിരിക്കുകയാണ്. 

രണ്ട് കാഷ് കൗണ്ടറുകൾ ഉള്ളിടത്ത് ഒന്ന് നിർത്തലാക്കും. 70 ശതമാനം ബില്ലുകളും ഇപ്പോൾ ഓൺലൈനായാണ് അടയ്ക്കുന്നത്. ഇത് കണക്കിലെടുത്താണ് കൗണ്ടറുകൾ കുറയ്ക്കുന്നത്. ഒരേ കെട്ടിടത്തിൽ രണ്ട് സെക്ഷൻ ഓഫീസുകൾ പ്രവർത്തിക്കുന്നിടത്തും ഒരു കൗണ്ടർ മാത്രമേ  ഇനിയുണ്ടാവൂ.അധികംവരുന്ന ജീവനക്കാരെ ഡിവിഷൻ, സർക്കിൾ ഓഫീസുകളിലേക്കു പുനർവിന്യസിക്കുകയോ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി സ്ഥലംമാറ്റുകയോ ചെയ്യും.

ബില്ല് അടയ്ക്കാനുള്ള സമയക്രമത്തിലും മാറ്റമുണ്ട്. നേരത്തെ എട്ടുമുതൽ ആറുവരെ പണം സ്വീകരിച്ചിരുന്നെങ്കിൽ ഇനി മുതൽ ഒൻപതുമുതൽ മൂന്നുവരെ മാത്രമേ പണം സ്വീകരിക്കുകയുള്ളൂ. 

KSEB limits cash payments for electricity bills upto Rs.1000 to promote online transaction. Also changes the number and timings of the cash counters

Comments

    Leave a Comment