വാട്ട്സ്ആപ്പ് : ഫോണ്‍ നമ്പര്‍ സേവ് ചെയ്യാതെ ഇനി മെസേജ് അയക്കാം

WhatsApp: You can now send messages without saving phone number

സേവ് ചെയ്യാത്ത നമ്പറില്‍ സന്ദേശം അയക്കാന്‍ സാധിക്കില്ല എന്ന പ്രശ്നത്തിന് പരിഹാരവുമായി വാട്ട്സ്ആപ്പ്....

ജനപ്രിയവും, യൂസര്‍ ഫ്രണ്ട്ലിയും ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പാണ് (messaging app) വാട്ട്സ്ആപ്പ് (Whatsapp).  കാര്യം എങ്ങനെയൊക്കെ ആണെങ്കിലും പരിഹാരം ഇതുവരെയില്ലാത്ത ചില പ്രശ്നങ്ങളുണ്ട് കക്ഷിക്ക്.

അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഒരു വാട്ട്സ്ആപ്പ് ഉപയോക്താവിന്  (Whatsapp User) സേവ് ചെയ്യാത്ത നമ്പറിലേക്ക് സന്ദേശം അയക്കാന്‍ സാധിക്കില്ല എന്നത്. വാട്ട്സ്ആപ്പ് പ്രൈവസി സെറ്റിംഗ് പ്രകാരം കോൺടാക്ട് ലിസ്റ്റിൽ ഉള്ളവര്‍ക്ക് മാത്രമേ സന്ദേശം അയക്കാന്‍ സാധിക്കുകയുള്ളൂ. 

എന്നാല്‍ പലപ്പോഴും എല്ലാവരും ഈ കോൺടാക്ട് ലിസ്റ്റിൽ ഉണ്ടാകണമെന്നില്ല. മാത്രവുള്ള പ്രധാനമല്ലാത്ത നമ്പറുകൾ സന്ദേശം അയക്കുന്നതിന് വേണ്ടി മാത്രം കോൺടാക്ട് ലിസ്റ്റിൽ ചേർക്കുക എന്നതും എപ്പോഴും പ്രായോഗികമായ കാര്യമല്ല. ഇതുകൊണ്ട് വാട്ട്സ്ആപ്പ് ഉപയോക്താവിന്  (Whatsapp User) ഇങ്ങനെയുള്ളവർക്ക് നേരിട്ട് സന്ദേശം അയക്കാന്‍ സാധിക്കില്ല. 

അതേ സമയം ഇത്തരത്തില്‍ കോണ്‍ടാക്റ്റില്‍ ഇല്ലാത്തവര്‍ക്ക് സന്ദേശം അയക്കാന്‍ സഹായിക്കുന്ന അനേകം തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ലഭ്യമാ ണെങ്കിലും ഫോണില്‍ ഉപയോഗിക്കുന്നത്  പല സുരക്ഷ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഔദ്യോഗികമല്ലാത്ത ഇത്തരം ആപ്പുകള്‍ ഉപയോഗിക്കരുത് എന്ന് വാട്ട്സ്ആപ്പ് ഉടമസ്ഥരായ മെറ്റ തന്നെ ഉപാഫോക്താവിന്  പല തവണ മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ് 

ഈ പ്രശ്നം പരിഹരിക്കാനുള്ള ഒരു രീതി

1. ബ്രൗസര്‍ ഓപ്പണ്‍ ചെയ്യുക.
2. നിങ്ങളുടെ മൊബൈലില്‍ http://wa.me/91xxxxxxxxxx (91 എന്നത്  
    രാജ്യത്തിൻറെ കോഡ് ആണ്, അതിന് ശേഷമാണ് നിങ്ങളുടെ പത്ത് 
    അക്ക ഫോണ്‍ നമ്പര്‍ നല്‍കേണ്ടത്.)
3. ലിങ്ക് ഓപ്പണ്‍ ചെയ്യുക
4. Continue to Chat' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. വാട്ട്സ്ആപ്പ് വിന്‍ഡോ 
    ഓപ്പൺ ആകും 

Comments

    Leave a Comment