2020 - 21 കാലയളവിൽ 44708 കോടി രൂപയുടെ ഇറക്കുമതിയെ അപേക്ഷിച്ച് 2021 - 22 സാമ്പത്തിക വർഷത്തിൽ 63200 കോടി രൂപയുടെ ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇന്ത്യയിൽ തദ്ദേശീയമായി ഉപകരണങ്ങൾ നിർമ്മിക്കുന്നതിന് 15 ശതമാനം വരെ ഡിസബിലിറ്റി ഫാക്ടർ നിലനിൽക്കുന്നതിനാലാണ് ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നത്.
ഡൽഹി : രാജ്യത്ത് വൈദ്യോപകരണങ്ങളുടെ ഇറക്കുമതിയിൽ വാൻ കുതിപ്പെന്ന് വാണിജ്യ മന്ത്രാലയം. 2021 - 22 സാമ്പത്തിക വർഷത്തിൽ ഇറക്കുമതിയിൽ 41 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്നാണ് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട വ്യക്തമാക്കുന്നത്.
2020 - 21 കാലയളവിൽ 44708 കോടി രൂപയുടെ വൈദ്യോപകരണങ്ങളുടെ ഇറക്കുമതിയെ അപേക്ഷിച്ച് 2021 - 22 സാമ്പത്തിക വർഷത്തിൽ 63200 കോടി രൂപയുടെ ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്തത്.കഴിഞ്ഞ ആറ് വർഷത്തിനിടെ മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതി അഞ്ച് മടങ്ങായി വർദ്ധിച്ചു. 2016-17 കാലത്ത് ഇറക്കുമതി ചെയ്തിരുന്നത് വെറും 12866 കോടി രൂപയുടെ വൈദ്യോപകരണങ്ങൾ മാത്രമായിരുന്നെങ്കിൽ ഈ സാമ്പത്തിക വർഷത്തിൽ ഇത് 63200 കോടി രൂപയുടെ ഉപകരണങ്ങളായി മാറി.
ഇന്ത്യയിൽ തദ്ദേശീയമായി ഉപകരണങ്ങൾ നിർമ്മിക്കുന്നതിന് 15 ശതമാനം വരെ ഡിസബിലിറ്റി ഫാക്ടർ നിലനിൽക്കുന്നതിനാലാണ് ഇന്ത്യ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നത്. സംസ്ഥാന സർക്കാരുകൾ പ്രതികൂല ഘടകങ്ങളെ പരമാവധി അനുകൂലമാക്കാൻ ശ്രമിക്കണമെന്ന് നീതി ആയോഗും ഫാർമസ്യൂട്ടിക്കൽ വകുപ്പും ആവശ്യപ്പെടുന്നു.
ചൈനയെയാണ് വൈദ്യോപകരണങ്ങളുടെ ഇറക്കുമതിക്കായി ഇന്ത്യയിപ്പോഴും കൂടുതലായി ആശ്രയിക്കുന്നത്. 2020-21 കാലത്ത് വെറും 9112 കോടി രൂപയുടെ ഇറക്കുമതിയായിരുന്നു നടന്നിരുന്നതെങ്കിൽ ഇപ്പോഴത് 48 ശതമാനം ഉയർന്ന് 13558 കോടി രൂപയായി മാറി. ജർമ്മനി , സിങ്കപ്പൂർ , നെതർലന്റ് എന്നിവിടങ്ങളിൽ നിന്നുള്ള ആകെ ഇറക്കുമതിയുടെ മൂല്യം ചൈനയിൽ നിന്ന് മാത്രമുള്ള ഇറക്കമുതി മൂല്യത്തിന് തുല്യമാണ് എന്നാണ് കണക്കുകകൾ സൂചിപ്പിക്കുന്നത്. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് ഒരു ഉൽപ്പന്നത്തിന് ഒഴിച്ച് (25 ശതമാനം) ബാക്കിയെല്ലാത്തിനും നിലവിൽ10 ശതമാനം വരെയാണ് നികുതി ഈടാക്കുന്നത് എങ്കിലും ഭൂരിഭാഗവും 7.5 ശതമാനം നികുതി വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
അമേരിക്കയിൽ നിന്നുള്ള ഇറക്കുമതിയുടെ കാര്യത്തിലും ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. 2020 - 21 കാലത്ത് 6919 കോടിയായിരുന്നു ഇറക്കുമതുയെങ്കിൽ 2021 - 22 കാലത്ത് 10245 കോടി രൂപയായി ഇറക്കുമയുടെ മൂല്യം. 48 ശതമാനം വർദ്ധനവാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്.
Comments