12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി :കെ എസ് ആർ ടി സിയിൽ പ്രതിഷേധം.

12 hours single duty: Protest at KSRTC.

സത്യങ്ങൾ മറച്ചുവച്ചാണ് ചില സംഘടനകളുടെ പ്രചാരണമെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി, കെഎസ്ആര്‍ടിസിയെ സ്വയംഭരണാധികാരമുള്ള മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയില്ലെന്നും പറഞ്ഞു.

തിരുവനന്തപുരം: 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ സിംഗിൾ ഡ്യൂട്ടിക്കെതിരെ കെ എസ് ആർ ടി സിയിൽ  പ്രതിഷേധം.  

കെഎസ്ആർടിസിലെ അംഗീകൃത സംഘടനയായ ടിഡിഎഫ് ഒക്ടോബർ 1 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമ്പോൾ ഇരുപതാം തിയതി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ സമരത്തിന് ഒരുങ്ങുകയാണ് എഐടിയുസി.വർക്കിംഗ് പ്രസിഡന്‍റ് എം വിൻസന്‍റ് എംഎല്‍എയുടെ നേത്യത്വത്തിൽ കെഎസ്ആർടിസി സിഎംഡിക്ക് ടിഡിഎഫ് പണിമുടക്ക് നോട്ടീസ് നൽകി.

സർക്കാർ സഹായിച്ചിട്ടും ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണെന്ന് പറഞ്ഞുകൊണ്ട്  മുഖ്യമന്ത്രി പിണറായി വിജയന്‍, കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ വിശദീകരണവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചിന്ത വാരികയിലെ ലേഖനത്തിൽ സത്യങ്ങൾ മറച്ചുവച്ചാണ് ചില സംഘടനകളുടെ പ്രചാരണമെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി കെഎസ്ആര്‍ടിസിയെ സ്വയംഭരണാധികാരമുള്ള മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയില്ലെന്നും പറഞ്ഞു.

2076 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 2011-2022 കാലയളവില്‍ മാത്രം ധനസഹായം നല്‍കിയിട്ടും, ജീവനക്കാര്‍ക്ക് ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെഎസ്ആര്‍ടിസിയെ പൊതുമേഖലയില്‍ നിലനിര്‍ത്തുകയാണ് ലക്ഷ്യം. എന്നാല്‍ ഇത് അത്ര എളുപ്പമല്ലെന്നും മുഖ്യമന്ത്രി പറയുന്നു. കോര്‍പ്പറേഷനെ സ്വയം ഭരണാധികാരമുള്ള മൂന്ന് ലാഭ കേന്ദ്രങ്ങളായി വിഭജിക്കുമെന്നും ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങളില്‍ ഉള്‍പ്പെടെ ജീവനക്കാര്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മാനേജ്മെന്‍റ് തലത്തില്‍ ഉദ്യോഗസ്ഥര്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച മുഖ്യമന്ത്രി, കെഎസ്ആര്‍ടിസിയുടെ വിശ്വാസ്യത കൂട്ടാന്‍ ബോര്‍ഡ് ഉണ്ടാക്കുമെന്നും അറിയിച്ചു.

അതേസമയം, കെഎസ്ആർടിസിയെ രക്ഷപ്പെടുത്താൻ കർണ്ണാടക മാതൃക പഠിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ.  ടിക്കറ്റ് നിരക്ക്, മാനേജ്മെന്‍റ് രീതി തുടങ്ങി കര്‍ണാടക ആര്‍ടിസിയെ മികവിലേക്ക് നയിക്കുന്ന വിവിധ ഘടകങ്ങളാണ് പഠനവിധേയമാക്കുക. കർണ്ണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ എങ്ങനെ ലാഭകരമായി പ്രവർത്തിക്കുന്നുവെന്ന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആസൂത്രണ ബോർഡിനെ ചുമതലപ്പെടുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞതായി ഒരു പ്രമുഖ മാദ്ധ്യമംറിപ്പോർട്ട് ചെയ്തു.

Comments

    Leave a Comment