മുലപ്പാലും ഓൺലൈനിൽ : വിൽപ്പന കുതിച്ചുയരുന്നു; നടപടിയുമായി എഫ് എസ് എസ് എ ഐ.

Human Milk Sale on Online Platforms

മുലപ്പാലിന്റെ വാണിജ്യവൽക്കരണം രാജ്യത്ത് അനുവദനീയമല്ലെന്നും ഇതുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ അവസാനിപ്പിക്കണമെന്നും എഫ് എസ് എസ് എ ഐ

സോഷ്യൽ മീഡിയകളിൽ പ്രധാനമായും ഇൻസ്റ്റഗ്രാം വഴി മുലപ്പാൽ വില്പന വർധിച്ചതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. മുലയൂട്ടുന്ന അമ്മമാരിൽ നിന്നും പാൽ ശേഖരിച്ച് വില്പന നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട് 

പാൽ ബാങ്കുകൾ സാധാരണയായി ആരോഗ്യമുള്ള ദാതാക്കളിൽ നിന്ന് മുലപ്പാൽ ശേഖരിച്ച് ശീതീകരിച്ച് സൗജന്യമായി നൽകുകയാണ് പതിവ്. സർക്കാർ ആശുപത്രികളോട് ചേർന്നുള്ള മിക്ക പാൽ ബാങ്കുകളും സാധാരണയായി ഇത് സൗജന്യമായി നൽകുന്നു. 

ഇന്ത്യയിൽ മുലപ്പാൽ വിൽക്കുന്നതിനെതിരെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി. ലാഭം ലക്ഷ്യമിട്ടുകൊണ്ട് വ്യവസായ ലക്ഷ്യത്തോടെ മുലപ്പാൽ വില്പന തുടങ്ങിയതാണ് എഫ്എസ്എസ്എഐയെ മുന്നറിയിപ്പ് നല്കാൻ പ്രേരിപ്പിച്ചത്. 

2006ലെ എഫ്എസ്എസ് ആക്ട് പ്രകാരം മുലപ്പാൽ പാൽ സംസ്‌കരിക്കാനോ വിൽക്കാനോ അനുമതി നൽകിയിട്ടില്ലെന്ന് ഭക്ഷ്യ നിയന്ത്രണ അതോറിറ്റി അറിയിച്ചു. മുലപ്പാലിന്റെ വാണിജ്യവൽക്കരണം രാജ്യത്ത് അനുവദനീയമല്ലെന്നും ഇതുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ അവസാനിപ്പിക്കണമെന്നും  എഫ് എസ് എസ് എ ഐ അറിയിച്ചിട്ടുണ്ട്. ഈ നിർദ്ദേശത്തിൻ്റെ ലംഘനം ശ്രദ്ധയിൽപെട്ടാൽ  എഫ്എസ്എസ് ആക്ട് പ്രകാരം ബിസിനസ്സ് ഓപ്പറേറ്റർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.

പാൽ വിൽക്കുന്ന ഇത്തരം യൂണിറ്റുകൾക്ക് അനുമതി നൽകരുതെന്നും ലൈസൻസ് അനുവദിക്കുന്ന അധികാരികളോട് എഫ്എസ്എസ്എഐ ആവശ്യപ്പെട്ടു. മുലപ്പാൽ പാൽ സംസ്കരണത്തിലോ വിൽപനയിലോ ഉൾപ്പെട്ടിരിക്കുന്ന എഫ്ബിഒകൾക്ക് ലൈസൻസ്/ രജിസ്‌ട്രേഷൻ അനുവദിക്കുന്നില്ലെന്ന് സംസ്ഥാന, കേന്ദ്ര ലൈസൻസിംഗ് അതോറിറ്റികൾ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. 

Comments

    Leave a Comment