യുക്രൈന്‍ വിഷയത്തില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ റഷ്യക്കെതിരെ നിലപാട് കടുപ്പിക്കുമ്പോൾ യുദ്ധത്തിന് മുൻപത്തെ വിലയ്ക്ക് ക്രൂഡ് ഓയിൽ നൽകാമെന്ന റഷ്യയുടെ വാഗ്ദാനം അംഗീകരിക്കുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി.
ദില്ലി: കുറഞ്ഞ വിലയ്ക്ക് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ഇതിനോടകം തന്നെ റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങി തുടങ്ങിയെന്ന് നിർമല സീതാരാമൻ പറഞ്ഞത്.
ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നിരിക്കെ യുദ്ധത്തിന് മുൻപത്തെ വിലയ്ക്ക് ക്രൂഡ് ഓയിൽ നൽകാമെന്ന റഷ്യയുടെ വാഗ്ദാനം അംഗീകരിക്കുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി.യുക്രൈന്‍ വിഷയത്തില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ റഷ്യക്കെതിരെ നിലപാട് കടുപ്പിക്കുമ്പോൾ ഇന്ത്യയുമായി കൂടുതല്‍ അടുക്കാനാണ് റഷ്യയുടെ ശ്രമം.
ഇന്ത്യയിലെത്തിയെ റഷ്യന്‍ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ചർച്ച നടത്തി. യുക്രൈന്‍ വിഷയത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട് തള്ളിയ റഷ്യ ഇന്ത്യയുടെ നിലപാടിനെ അഭിനന്ദിച്ചു. ചൈനയിലെ സന്ദർശനത്തിന് പിന്നാലെയാണ് സെർഗെയ് ലാവ്റോവ് ഇന്ത്യയിലെത്തിയത്.
കുറഞ്ഞത് 1.5 കോടി ബാരല്‍ ക്രൂഡ് ഓയിലെങ്കിലും വാങ്ങുകയാണെങ്കിൽ, 35 ഡോളര്‍ വരെ ബാരലിന് വില കുറച്ച് ക്രൂഡ് ഓയിൽ നല്‍കാമെന്നാണ് ഇന്ത്യക്കുള്ള റഷ്യയുടെ വാഗ്ദാനം. യൂറോപ്പിലേയ്ക്കും അമേരിക്കയിലേക്കും റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വിതരണം യുക്രൈനെതിരായ യുദ്ധ നീക്കത്തെ തുടർന്ന് തടസപ്പെട്ടതുകൊണ്ട് റഷ്യയിൽ ക്രൂഡ് ഓയിൽ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിലിനുള്ള വില വർധന കൂടിയ ഈ സാഹചര്യത്തിൽ, തങ്ങളെ തീർത്തും എതിർക്കാത്ത ഏഷ്യൻ രാജ്യങ്ങളിലടക്കം ഇത് വിറ്റഴിക്കാനുള്ള നീക്കമാണ് റഷ്യ എപ്പോൾ നടത്തുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ക്രൂഡ് ഓയിലിന് ഇപ്പോൾ ഇന്ത്യ ആശ്രയിക്കുന്ന രാജ്യങ്ങൾ ഉയർന്ന വിലയ്ക്ക് വിൽക്കുന്നത് കൊണ്ട് വില കുറച്ച് വിൽക്കുന്നത് ഇന്ത്യയിലെ എണ്ണക്കമ്പനികളെ ആകർഷിക്കാൻ സഹായിക്കുമെന്ന് റഷ്യ കണക്ക് കൂട്ടുന്നു.
Comments