പ്ലസ് ടു, വിഎച്ച്എസ്ഇ ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി ; 82.95 % , 78.39% വിജയം.

Plus Two, VHSE result announced by Education Minister; 82.95 %  & 78.39% success. file image

60,380 പേർ പരീക്ഷയെഴുതിയ മലപ്പുറമാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ജില്ല. ഏറ്റവും കൂടുതൽ, എല്ലാ വിജയങ്ങൾക്കും എ പ്ലസ് ലഭിച്ച ജില്ലയും മലപ്പുറമാണ്. മലപ്പുറം ജില്ലയിൽ 4597 പേർക്ക് മുഴുവൻ എ പ്ലസ് ലഭിച്ചു.

തിരുവനന്തപുരം : പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. പരീക്ഷയിൽ 82.95 ശതമാനം വിജയം. സേ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 21 മുതൽ നടക്കും.

റെ​ഗുലർ വിഭാ​ഗത്തിൽ പരീക്ഷ എഴുതിയ 3,76,135 കുട്ടികളിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. 33,915 കുട്ടികൾ എല്ലാ വിഷയങ്ങളും എ പ്ലസ് നേടി. എന്നാൽ കഴിഞ്ഞ തവണയേ അപേക്ഷിച്ച് ഇത്തവണ വിജയശതമാനം 0.92% കുറഞ്ഞു. 

78.39 ശതമാനമാണ് വിഎച്ച്എസ്ഇ പരീക്ഷാ വിജയം. 78.26 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയം. ഇത്തവണ 0.13 % വർദ്ധനവാണ് വിജയത്തിലുണ്ടായത്. 

സയൻസ് ഗ്രൂപ്പിൽ 87.31% വും, ഹുമാനിട്ടീസ് - 71.93% വും,  കൊമേഴ്സ് - 82.75% വും വിജയം നേടി. സ‍ർക്കാർ സ്കൂൾ - 79.19% വിജയം സ്വന്തമാക്കിയപ്പോൾ എയ്ഡഡ് സ്കൂളുകൾ 86.31% വിജയം സ്വന്തമാക്കി. ആൺ എയ്ഡഡ് സ്കൂളുകൾ - 82.70% വിജയവും സ്പെഷൽ സ്കൂളുകൾ 99.32% വിജയവും കരസ്ഥമാക്കി. 

ടെക്നിക്കൽ ഹയർ സെക്കന്ററി പരീക്ഷയിൽ 75.30% ശതമാനം കുട്ടികൾ  വിജയിച്ചു. 98 വിദ്യാർത്ഥികൾ എല്ലാ വിജയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.

89.06% ആണ് കലാമണ്ഡലത്തിലെ വിജയശതമാനം. രണ്ട് പേ‍ർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 

87.55 ശതമാനം വിജയം കരസ്ഥമാക്കിയ എറണാകുളം ജില്ലക്കാണ് ഏറ്റവും കൂടുതൽ വിജയശതമാനം. പത്തനംതിട്ടയിലാണ് (76.59 ശതമാനം) ഏറ്റവും കുറവ് വിജയശതമാനം . 

എട്ട് സ‍ർക്കാർ സ്കൂളുകളും 25 എയ്ഡഡ് സ്കൂളുകളും 12 സ്പെഷ്യൽ സ്കൂളുകളും ഉൾപ്പടെ 77 സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി. 60,380 പേർ പരീക്ഷയെഴുതിയ മലപ്പുറമാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ജില്ല. വയനാടാണ് കുറവ് വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ജില്ല. 

ഏറ്റവും കൂടുതൽ, എല്ലാ വിജയങ്ങൾക്കും എ പ്ലസ് ലഭിച്ച ജില്ലയും മലപ്പുറമാണ്. മലപ്പുറം ജില്ലയിൽ  4597 പേർക്ക് മുഴുവൻ എ പ്ലസ് ലഭിച്ചു. 
715 പേർ വിജയിച്ച പട്ടം സെന്റ് മേരീസ് സ്കൂളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ പാസായി.
 
പുനർ മൂല്യ നിർണയത്തിനുള്ള അപേക്ഷ മെയ് 31 നുള്ളിലും, സേ പരീക്ഷയ്ക്കുള്ള അപേക്ഷ മെയ് 29 നുള്ളിലും നൽകണം. 

വയനാട് ജില്ലയിലാണ് (83.63 ശതമാനം പേർ) വിഎച്ച്എസ്ഇ യിൽ ഏറ്റവും കൂടുതൽ പേർ വിജയിച്ചത്. കുറവ് വിജയശതമാനം പത്തനംതിട്ടയിലാണ് (68.48 ശതമാനം). 

12 സർക്കാർ സ്കൂളുകളും എട്ട് എയ്ഡഡ് സ്കൂളുകളും ഉൾപ്പടെ 20 സ്കൂളുകളിൽ നൂറ് മേനി വിജയം ലഭിച്ചു. 373 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 

പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ട് മുതൽ ഒമ്പത് വരെ അപേക്ഷ നൽകാമെന്ന് മന്ത്രി പറഞ്ഞു.അപേക്ഷ ഓൺലൈനായി നൽകണം.   ട്രയല് അലോട്ട്മെൻ്റ് ജൂൺ 13 നും, ജൂൺ 19ന് ആദ്യ അലോട്ട്മെന്റും നടക്കും. ജൂലൈ അഞ്ചിന് ക്ലാസുകൾ ആരംഭിക്കും. സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും. ഓഗസ്റ്റ് നാലിന് പ്രവേശന നടപടി അവസാനിക്കും.

നല്ല ഫലമാണ് പ്ലസ് ടുവിന്റേതെന്ന് പ്രഖ്യാപന ശേഷം പറഞ്ഞ മന്ത്രി എല്ലാ കാലത്തും എല്ലാ വിഷയങ്ങൾക്കും നൂറ് ശതമാനം വിജയം ലഭിക്കില്ലെന്നും പറഞ്ഞു.

Comments

    Leave a Comment