രാജ്യത്ത് 781 ഒമിക്രോൺ രോഗികൾ; പ്രായാധിക്യമുള്ളവരിലും വാക്‌സിൻ എടുക്കാത്തവരിലും തീവ്രമാകുന്നു.

781 Omicron patients in the country; Its more common in elders and not vaccinated.

ഡൽഹിയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ (238 പേർ).ഒമിക്രോൺ വ്യാപനത്തിന് പിന്നാലെ രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ ഒറ്റ ദിവസം കൊണ്ട് 50 ശതമാനം വർധനയുണ്ടായി.ജനസാന്ദ്രത കൂടുതലായതിനാൽ കേരളത്തിൽ അതിവേഗം രോഗം പടർന്ന് പിടിക്കാൻ സാധ്യതയുണ്ടെന്ന് വിദ​ഗ്ധ സമിതി തലവൻ ഡോ ബി ഇക്ബാൽ.

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം ക്രമാധീതമായി  വർധിച്ചതോടെ സംസ്ഥാനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ കൂട്ടുകയാണ്.  ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന മന്ത്രിമാരുടെ യോഗത്തിൽ ഒമിക്രോണ്‍ സാഹചര്യം ചര്‍ച്ചയാകും എന്നാണ് കരുതപ്പെടുന്നത്.

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ ആകെ എണ്ണം  738 ആയി. 238 പേർ രോഗ ബാധിതരായ ഡൽഹിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹി കൂടാതെ മഹാരാഷ്ട്ര, ഗുജറാത്ത്, മിസോറാം, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ട്. ഒമിക്രോൺ വ്യാപനത്തിന് പിന്നാലെ രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ ഒറ്റ ദിവസം കൊണ്ട് 50 ശതമാനം വരെ  വർധനയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ദശാംശം രണ്ട് ശതമാനത്തിൽ നിന്നിരുന്ന കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ ഒരു ശതമാനത്തിനടുത്തെത്തിഎന്നും കണക്കുകൾ പറയുന്നു.   

പ്രായാധിക്യമുള്ളവരിലും വാക്‌സിൻ എടുക്കാത്തവരിലും മറ്റ് രോ​ഗങ്ങൾ ഉള്ളവരിലും ഒമിക്രോൺ വകഭേദം തീവ്രമാകുമെന്ന് സംസ്ഥാന കൊവിഡ് വിദ​ഗ്ധ സമിതി അഭിപ്രായപ്പെട്ടു. ജനസാന്ദ്രത കൂടുതലായതിനാലും, പ്രായാധിക്യം, പ്രമേഹം തുടങ്ങിയ അനുബന്ധരോഗങ്ങളുള്ളവർ കൂടുതലുള്ളതിനാലും കേരളത്തിൽ അതിവേഗം രോഗം പടർന്ന് പിടിക്കാൻ സാധ്യതയുണ്ടെന്ന്  വിദ​ഗ്ധ സമിതി തലവൻ ഡോ ബി ഇക്ബാൽ പറഞ്ഞു.  

ഒമിക്രോൺ വകഭേദത്തിന്റെ  കോവിഡ് രോഗ സ്വഭാവത്തെ സംബന്ധിച്ച് കൂടുതൽ വിവരം ഇപ്പോൾ ലഭ്യമായിട്ടുണ്ടെന്നും ഡൽറ്റ അടക്കമുള്ള മുൻ വകഭേദങ്ങളെക്കാൾ രോഗവ്യാപന നിരക്ക് ഒമിക്രോണിന് വളരെ കൂടുതലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും വിദഗ്ദർ പറയുന്നു. എന്നാൽ രോഗതീവ്രത വളരെ കുറവാണെന്നും പ്രായാധിക്യമുള്ളവരിലും  മറ്റ് രോഗമുള്ളവരിലും വാക്സിനെടുക്കാത്തവരിലുമാണ് ഒമിക്രോൺ തീവ്ര രോഗലക്ഷണങ്ങൾക്കും  മരണത്തിനും കാരണമാവുന്നതെന്നും പറയുന്നു.

പത്തിലധികം സംസ്ഥാനങ്ങൾ ഇതിനോടകം രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. തലസ്ഥാനമായ  ഡൽഹിയിൽ ഭാഗിക ലോക്ക്ഡൌണ്‍ നിലവില്‍ വന്നു. സ്കൂളുകളും കോളേജുകളും അടച്ചിടുന്നതിനോടൊപ്പം സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കി. ഹോട്ടലുകളുടെ പ്രവർത്തനസമയം 50 ശതമാനം ആളുകൾക്ക് മാത്രം   പ്രവേശനം നൽകി രാവിലെ എട്ട് മുതൽ രാത്രി 10 വരെയാക്കിയപ്പോൾ  കടകൾക്കും, മാളുകൾക്കും ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം തുറന്ന് പ്രവർത്തിക്കുവനാണ് അനുമതിയുള്ളത്. പഞ്ചാബിലും ഹരിയാനയിലും അടുത്ത മാസം മുതൽ രണ്ട് ഡോസ് വാക്സീൻ സ്വീകരിക്കാത്തവർക്ക് പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

Comments

    Leave a Comment