ബാങ്കിംഗ് - ഫിനാൻഷ്യൽ മേഖലയിലെ തൊഴിലുകൾക്ക് ഐ ഐ ടി മദ്രാസ് വിദ്യാർത്ഥികളെ സജ്ജരാക്കുന്നു

IIT Madras prepares students for careers in banking and financial sector

ഐ ഐ ടി മദ്രാസിൻറെ കീഴിലെ സംരംഭമായ ഡിജിറ്റൽ സ്കിൽ അക്കാദമിയും നൈപുണ്യ വികസന മന്ത്രാലത്തിൻറെ ബാങ്കിംഗ് ആൻറ് ഫിനാൻഷ്യൽ സർവീസസ് ആൻറ് ഇൻഷൂറൻസ് സെക്റ്റർ സ്കിൽ കൗൺസിലിൻറെ ട്രെയിനർ പാർട്ട്ണറായ ചെന്നൈയിലെ ഇൻഫാക്ട്പ്രൊയുമായി സഹകരിച്ചാണു ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഐ ടി മദ്രാസിലെ പ്രവർത്തക് ഫൗണ്ടേഷൻറെ മേൽനോട്ടത്തിൽ ബാങ്കിംഗ് - ഫിനാൻഷ്യൽ രംഗത്തെ  തൊഴിലുകൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുന്ന വ്യവസായ - പ്രസക്തമായ നൈപുണ്യ വികസന കോഴ്സുകൾ ആരംഭിക്കുന്നു.

ബാങ്കിംഗ് രംഗത്ത് കരിയർ കെട്ടിപ്പടുക്കാനുള്ള രാജ്യത്തെ യുവതി യുവാക്കളുടെ താല്പര്യം കൂട്ടിവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഓരോ വർഷവും 30 ലക്ഷത്തിൽ പരം ഉദ്യോഗാർത്ഥികളാണ് വിവിധ ബാങ്കിംഗ് റിക്രൂട്ടമെൻറ് പരീക്ഷകൾ എഴുതുന്നത്. ഇതിൽ 0.5 ശതമാനം പേർ മാത്രമേ വിജയിക്കാറൊള്ളു. ഉയർന്ന വൈദഗ്ധ്യം നേടിയവരെ കാത്തിരിക്കുന്നത് അനവധി അവസരങ്ങളാണ്. 

ഐ ഐ ടി മദ്രാസിൻറെ കീഴിലെ സംരംഭമായ ഡിജിറ്റൽ സ്കിൽ അക്കാദമിയും നൈപുണ്യ വികസന മന്ത്രാലത്തിൻറെ ബാങ്കിംഗ് ആൻറ് ഫിനാൻഷ്യൽ സർവീസസ് ആൻറ് ഇൻഷൂറൻസ് സെക്റ്റർ സ്കിൽ കൗൺസിലിൻറെ ട്രെയിനർ പാർട്ട്ണറായ ചെന്നൈയിലെ ഇൻഫാക്ട്പ്രൊയുമായി സഹകരിച്ചാണു ഈ പദ്ധതി നടപ്പിലാക്കുന്നത്. 

മ്യുച്ചൽ ഫണ്ട്, ഇക്വിറ്റി ഡെറിവേറ്റിവ്സ്, ഡിജിറ്റൽ ബാങ്കിംഗ്, സെക്യൂരിറ്റിസ് ഓപ്പറേഷൻസ്, റിസ്ക്ക് മാനേജ്മെൻറ് തുടങ്ങിയ ജോലികൾക്ക് വിദ്യാർത്ഥികളെ ഒരുക്കുന്ന ഏഴ് പാഠ്യഭാഗങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.  

എൽ ഐ എസ് എം, എൻ എസ് ഇ, ബി എസ് ഇ, ഐ എ ബി എഫ് എന്നിവ നടത്തുന്ന സർട്ടിഫിക്കേഷൻ പരീക്ഷകൾ ആത്മവിശ്വാസത്തോടെ നേരിടാനും വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നു.

ഒന്നാം നിരയിലും രണ്ടാം നിരയിലും വരുന്ന നഗരങ്ങളിൽ ബാങ്കിംഗ് - ഫിനാൻഷ്യൽ സേവനങ്ങളുടെ ആവശ്യകത വർദ്ധിച്ചുവരുകയാണ്. ഇത് സ്വാഭാവികമായും ഈ പ്രദേശങ്ങളിൽ ട്രെയിനിംഗ് പ്രഫഷണലുകളുടെ ഡിമാൻറും ഉയരാൻ കാരണമാകുന്നു

കോഴ്സ് എൻറോൾമെൻറിനും പാഠ്യപദ്ധതികളെക്കുറിച്ചും ഉള്ള കൂടുതൽ വിവരങ്ങൾ https://iit.infactpro.com അല്ലെങ്കിൽ https;//skillsacademy.iitm.ac.in. എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്     

 

Comments

    Leave a Comment