ഫെബ്രുവരിയിൽ യാത്രാ വാഹനങ്ങളുടെ വില്പന ഏറ്റവും മികച്ച നിലയിൽ.

Passenger vehicles record their best in February

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (SIAM) ആണ് കണക്കുകൾ ചൊവ്വാഴ്ച പുറത്തുവിട്ടത്. 2023-24 മൂന്നാം പാദത്തിൽ രാജ്യത്തിൻ്റെ മൊത്തത്തിലുള്ള ശക്തമായ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഡിപി) വളർച്ച വാഹന മേഖലയെ സഹായിച്ചതായി സിയാമിലെ പ്രസിഡൻ്റ് വിനോദ് അഗർവാൾ പറഞ്ഞു.

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (SIAM) ചൊവ്വാഴ്ച  പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ പാസഞ്ചർ വാഹനങ്ങൾ ഈ വർഷം ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന ആഭ്യന്തര വിൽപ്പനയായ 370,786 യൂണിറ്റുകൾ രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ 334,790 യൂണിറ്റുകളേക്കാൾ 10.8 ശതമാനം കൂടുതലാണ് ഈ വർഷത്തെ വില്പന.  

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഫെബ്രുവരിയിൽ ഇരുചക്രവാഹനങ്ങളും മുച്ചക്ര വാഹനങ്ങളും ഉയർന്ന വിൽപ്പനയാണ് രേഖപ്പെടുത്തിയത്. പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരുചക്രവാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ വർഷത്തെ 1.12 ദശലക്ഷത്തിൽ നിന്ന് 34.6 ശതമാനം ഉയർന്ന് 1.52 ദശലക്ഷമായി. മുച്ചക്ര വാഹനങ്ങളുടെ വിൽപ്പന 2023 ഫെബ്രുവരിയിലെ 50,382 യൂണിറ്റിൽ നിന്ന് 8.3 ശതമാനം ഉയർന്ന് 54,584 യൂണിറ്റിലെത്തി.  

2023-24 മൂന്നാം പാദത്തിൽ രാജ്യത്തിൻ്റെ മൊത്തത്തിലുള്ള ശക്തമായ മൊത്ത ആഭ്യന്തര ഉൽപ്പാദന (GDP) വളർച്ച വാഹന മേഖലയെ സഹായിച്ചതായി സിയാമിലെ പ്രസിഡൻ്റ് വിനോദ് അഗർവാൾ പറഞ്ഞു.

2023 ഒക്ടോബറിനും ഡിസംബറിനും ഇടയിലുള്ള മൂന്നാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 8.4 ശതമാനത്തിലെത്തി. ഈ പാദത്തിലെ വളർച്ച സാധാരണ 6.5 മുതൽ 7 ശതമാനം വരെയാണ് കണക്കാക്കുന്നത്. 2023 സാമ്പത്തിക വർഷത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വളർച്ച കൂടിയാണിത്.ജിഡിപി ഡാറ്റയ്‌ക്കൊപ്പം പുറത്തിറക്കിയ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസും ഇന്ത്യയുടെ FY24 വളർച്ചാ പ്രവചനം നേരത്തെ 7.3 ശതമാനത്തിൽ നിന്ന് 7.6 ശതമാനമായി ഉയർത്തി.

മൊത്തം യാത്രാ വാഹനങ്ങളുടെ കയറ്റുമതി കഴിഞ്ഞ വർഷത്തെ 44,859 യൂണിറ്റുകളെ അപേക്ഷിച്ച് ഫെബ്രുവരിയിൽ 20.4 ശതമാനം ഉയർന്ന് 54,043 യൂണിറ്റിലെത്തിയാതായി സിയാമിൻ്റെ ഡാറ്റ വെളിപ്പെടുത്തി. മുച്ചക്ര വാഹനങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും കയറ്റുമതി യഥാക്രമം 31.5 ശതമാനവും 39.5 ശതമാനവും ഉയർന്നു.

2024 ഫെബ്രുവരി 29 വരെയുള്ള മൊത്തം ആഭ്യന്തര യാത്രാ വാഹനങ്ങളുടെ വിൽപ്പന 8.1 ശതമാനം ഉയർന്ന് 3,742,205 യൂണിറ്റിലും  കയറ്റുമതി 3.05 ശതമാനം ഉയർന്ന് 609,505 യൂണിറ്റിലുമെത്തി. ഇക്കാലയളവിൽ മുച്ചക്ര വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന 46.1 ശതമാനവും ഇരുചക്രവാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന 13.1 ശതമാനവും ഉയർന്നു.

Comments

    Leave a Comment