യുപി - ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് 10,000 രൂപയുടെ സ്കോളർഷിപ്പുമായി ഇ-ദ്രോണ ലേണിംഗ് പ്ലേറ്റ്ഫോം

യുപി - ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക്  10,000 രൂപയുടെ സ്കോളർഷിപ്പുമായി ഇ-ദ്രോണ ലേണിംഗ് പ്ലേറ്റ്ഫോം

യുപി - ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് 10,000 രൂപയുടെ സ്കോളർഷിപ്പുമായി ഇ-ദ്രോണ ലേണിംഗ് പ്ലേറ്റ്ഫോം

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ-ദ്രോണ ലേണിംഗ് പ്ലേറ്റ്ഫോം വിശ്വശാന്തി ഫൗണ്ടേഷനുമായി ചേർന്ന് യുപി - ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 10,000 രൂപയുടെ സ്കോളർഷിപ്പ് നൽകുന്നു.സംസ്ഥാന, സിബിഎസ്‌ഇ, ഐസിഎസ്‌ഇ സിലബസുകളിൽ അഞ്ച് മുതൽ പത്തു  വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായാണ്  ഈ സ്കോളർഷിപ്പിനായി അവസരമൊരുങ്ങുന്നത്.

ഓൺലൈനായി ഇ-ദ്രോണ ലേണിംഗ് പ്ലാറ്റ്‌ഫോമിൽ നടത്തുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തുക. യോഗ്യത നേടുന്നവർക്ക് 10,000 രൂപ വീതം  ഈ അധ്യയന വർഷം സ്കോളർഷിപ്പ് ലഭിക്കും.

ഈ സ്കോളര്ഷിപ്പിനുവേണ്ടി  രജിസ്റ്റർ ചെയ്യുവാനുള്ള  അവസാന തീയതി ജൂലൈ 31 ആണ്.താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് https://edronalearning.com/scholarship എന്ന വെബ്സൈറ്റ് ഐഡിയിൽ അവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. യോഗ്യതാ പരീക്ഷ ഓഗസ്റ്റ് 15 ന് ഓൺലൈനിൽ നടത്തുന്നതാണ് . വിജയികളെ  ഓഗസ്റ്റ് 18 ന് പ്രഖ്യാപിക്കും.

Comments

Leave a Comment