ആധുനിക ബാങ്കിംഗിൻറെ ആണിക്കല്ലായി മാറിക്കൊണ്ടിരിക്കുന്ന ഐ സി സി ഡബ്ലിയു (യു പി ഐ ഉപയോഗിച്ച് കാർഡ് ഇല്ലാതെ പണം പിൻവലിക്കാനാകുന്ന ഇൻററോപെറബിൾ കാർഡ് ലെസ്സ് ക്യാഷ് വി ത്ത്ഡ്രോവൽ) ദൈനംദിന സാമ്പത്തിക ഇടപാടുകൾ കൂടുതൽ എളുപ്പത്തിൽ പ്രാപ്യമാക്കുന്നതും, സുരക്ഷിതവും, സൗകര്യപ്രദവുമാക്കാൻ ബാങ്ക് ഉപഭോക്താക്കളെ സഹായിക്കും.
കൊച്ചി: രാജ്യത്തെ പ്രമുഖ സ്മോൾ ഫിനാൻസ് ബാങ്കുകളിലൊന്നായ ഉത്കർഷ് ബാങ്ക് എ ടി എം നെറ്റ്വർക്കുകളിൽ യൂണിഫൈഡ് പെയ്മെൻറ് ഇൻറർഫേസ് (യു പി ഐ) ഉപയോഗിച്ച് കാർഡ് ഇല്ലാതെ പണം പിൻവലിക്കാനാകുന്ന ഇൻററോപെറബിൾ കാർഡ് ലെസ്സ് ക്യാഷ് വി ത്ത്ഡ്രോവൽ (ഐ സി സി ഡബ്ല്യു) സംവിധാനം നിലവിൽ വന്നു .
ആധുനിക ബാങ്കിംഗിൻറെ ആണിക്കല്ലായി മാറിക്കൊണ്ടിരിക്കുന്ന ഐ സി സി ഡബ്ലിയു ദൈനംദിന സാമ്പത്തിക ഇടപാടുകൾ കൂടുതൽ എളുപ്പത്തിൽ പ്രാപ്യമാക്കുന്നതും, സുരക്ഷിതവും, സൗകര്യപ്രദവുമാക്കാൻ ബാങ്ക് ഉപഭോക്താക്കളെ സഹായിക്കും.
ഉത്കർഷ് എ ടി എമ്മിൽ യു പി ഐ ക്യാഷ് പിൻവലിക്കൽ ഓപ്ഷൻ തെരഞ്ഞെടുത്ത ശേഷം സ്ക്രിനിൽ ക്യു ആർ കോഡ് ഡിസ്പ്ളേ ട്രിഗർ ചെയ്തു പിൻവലിക്കാൻ ഉദ്ദേശിക്കുന്ന തുക ടൈപ്പ് ചെയ്യണം. തുടർന്ന് ക്യു ആർ കോഡ് സ്കാൻ ചെയ്യാനായി ഐ സി സി ഡബ്ലിയു പ്രവർത്തനക്ഷമമാക്കിയ ഒരു യു പി ഐ ആപ്പ് ഉപയോഗിക്കുക. പിന്നീട് യു പി ഐ പിൻകോഡ് നൽകി ഇടപാടിന് അംഗീകാരം നൽകുന്നതോടെ പണം ലഭിക്കുന്നതാണ് ഇതിൻറെ പ്രവർത്തന ക്രമം.
മൊബൈൽ ഫോണിൽ ബി എച്ച് ഐ ഉത്കർഷ്, ബി എച്ച് ഐ എം യു പി ഐ അല്ലെങ്കിൽ ഏതെങ്കിലും ഐ സി സി ഡബ്ലിയു സൗകര്യമുള്ള യു പി ഐ ആപ്ലിക്കേഷൻ എന്നിവ ഉപയോഗിച്ച് മറ്റു ബാങ്കുകളുടെ ഉപഭോക്താക്കൾക്കും ഈ സേവനം ലഭ്യമാക്കാം. ഒരു യുപിഐ ഐ ഡിയുമായി ലിങ്ക് ചെയ്തിരിക്കുന്ന ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുള്ളവർക്കും അവരുടെ അക്കൗണ്ട് തിരഞ്ഞെടുത്തു ഈ സംവിധാനത്തിലൂടെ ഇടപാടുകൾ നടത്താനാകും.
ഇത് പല ബാങ്കുകളുടെ കാർഡുകൾ ഒരേസമയം കൊണ്ടു നടക്കുന്നത് ഒഴിവാക്കാനാകുമെന്നതും ഇതിൻറെ പ്രത്യേകതകളിൽ ഒന്നാണ്. പ്രതിദിനം രണ്ട് ഇടപാടുകളെന്നും ഒരു ഇടപാടിൽ പരമാവധി 10,000 രൂപ എന്ന പരിധിയും നിശ്ചയിച്ചിട്ടുണ്ട്.
രാജ്യത്തെ എല്ലാ ബാങ്കുകളുടെയും എ ടി എമ്മുകളിൽ കാർഡില്ലാതെ പണം പിൻവലിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് ആർ ബി ഐയുടെ നിർദ്ദേശമുണ്ട്. വരും തലമുറയെ പ്രതിനിധീകരിക്കുന്ന ബാങ്കിംഗ് സൊലൂഷനുകൾ ലഭ്യമാക്കുന്നതിൽ ബാങ്ക് അതീവ ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ ഗോവിന്ദ് സിംഗ് അറിയിച്ചു.














Comments