പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ഉദ്ഘാടനം ചെയ്യും
കൊച്ചി: നിധി കമ്പനീസ് അസോസിയേഷൻ എറണാകുളം സോണൽ സമ്മേളനം ജൂലൈ 14ന് പറവൂരിൽ നടക്കും.
രാവിലെ 10 30 ന് പറവൂർ കെടാമംഗലം കവിത ഈവൻറ് ഹബ്ബിൽ ആരംഭിക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി എസ്.ശർമ്മ, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ. എൻ രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.
ബിസിനസ് മീറ്റ് ഉദ്ഘാടനം സംസ്ഥാന പ്രസിഡൻ്റ് ഡേവീസ് പാലത്തിങ്കൽ നിർവഹിക്കുന്നതാണ്. സോണൽ പ്രസിഡണ്ട് എം. വി മോഹനൻ അധ്യക്ഷനായിരിക്കും.
നിധി നിയമങ്ങളെക്കുറിച്ച് പഠന ക്ലാസ്, ബിസിനസ് പെർഫോമൻസ് അവാർഡ്, വിവിധ വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം, ചർച്ച ക്ലാസുകൾ എന്നിവയാണ് പ്രധാന പരിപാടികളെന്ന് സെക്രട്ടറി കെ. ഒ വർഗീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 99473133 35 ൽ ബന്ധപ്പെടുക.
Comments