ബിസ്മി ഗ്രൂപ്പ് ചെയര്‍മാന്‍ വി.എ. യൂസഫ് അന്തരിച്ചു.

Bismi Group Chairman V A Yusuf passed away

യൂസഫിന്റെ വിജയഗാഥ ആരംഭിക്കുന്നത് 1974 - ൽ, ഒരു യുവ എഞ്ചിനീയർ ഒരു സംരംഭകനാകാനുള്ള തൻ്റെ അഭിനിവേശം പിന്തുടരാൻ വേണ്ടി ജോലി ഉപേക്ഷിച്ചതുമുതലാണ്.

കൊച്ചി: ബിസ്മി ഗ്രൂപ്പ് ചെയര്‍മാന്‍ വലിയവീട്ടില്‍ വി.എ. യൂസഫ് ഹാജി (74) അന്തരിച്ചു. ഖബറടക്കം ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് കലൂര്‍ മുസ്ലിം ജമാഅത്ത്  ഖബര്‍സ്ഥാനില്‍. 

മെക്കാനിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ വി എ യൂസഫ്, ഒരു ദശാബ്ദത്തിലേറെ പ്രീമിയർ ടയേഴ്സ്, സൗത്ത് ഇന്ത്യ വയർ ഹോബ്‌സ് തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങളിൽ സെയിൽസ് & സർവീസ് എഞ്ചിനീയറായി ജോലി ചെയ്തു. ജോലിയുടെ ഭാഗമായി രാജ്യത്തുടനീളം വിപുലമായ യാത്രകൾ നടത്തിയ അദ്ദേഹം, കസ്റ്റമർ കെയറിന് എങ്ങനെ റീട്ടെയിൽ ഗെയിമിനെ മൊത്തത്തിൽ മാറ്റാൻ കഴിയുമെന്ന് പഠിച്ചു. 

തൻ്റെ സംസ്ഥാനത്തെ ചില്ലറ വിൽപ്പന രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ആഗ്രഹിച്ച അദ്ദേഹം, 1984 ൽ ബിസ്മി ഗ്യാസ് ഏജൻസിയിൽ ആരംഭിച്ചു.ഗ്യാസ് ഏജൻസികൾ അത്രകണ്ട്  സേവനോന്മുഖമല്ലായിരുന്ന അക്കാലത്ത്, ഏജൻസിയിലെ എല്ലാ ഉപഭോക്താക്കൾക്കും മികച്ച സേവനം ഉറപ്പാക്കുന്നതിലൂടെ, പ്രദേശത്തെ ഏറ്റവും ഇഷ്ടപ്പെട്ട ഏജൻസിയായി ബിസ്മിയെ മാറ്റി. തന്മൂലം പ്രദേശത്ത് 4 പതിറ്റാണ്ടോളം സേവനമനുഷ്ഠിക്കുന്ന ഈ ഏജൻസിയോട് ഉപഭോക്താക്കൾ ഇപ്പോഴും വിശ്വസ്തരായി തുടരുന്നു.

ബിസ്മി ഗ്യാസ് ഏജൻസിയുടെ വിജയം ഫെറൂൾ നിർമ്മാണത്തിലും ജനപ്രിയ ഉപകരണ ബ്രാൻഡുകളുടെ വിതരണത്തിലും വൈവിധ്യവത്കരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. താമസിയാതെ അപ്ലയൻസസ് ബ്രാൻഡുകളുടെ സി & എഫ് രംഗത്തേക്ക് കടന്ന യൂസഫ് 2003-ൽ, കലൂർ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിന് സമീപം ബിസ്മി ഹോം അപ്ലയൻസസ് അതിൻ്റെ യാത്ര ആരംഭിച്ചു. നിലവിൽ സംസ്ഥാനത്തുടനീളമുള്ള പ്രധാന നഗരങ്ങളിൽ ബിസ്മിക്ക് നിരവധി ഷോറൂമുകളുണ്ട്.കൂടാതെ SION- എന്ന സ്വന്തം ബ്രാൻഡുമുണ്ട്.

ഭാര്യ: പി.എം. നഫീസ. മക്കള്‍: വി.വൈ. സഫീന, വി.വൈ. ഷബാനി. മരുമക്കള്‍: ഡോ.വി.എ. അഫ്‌സല്‍, വി.എ. അജ്മല്‍. 

Comments

    Leave a Comment