3,200-ലധികം പുതിയ ഉല്‍പ്പന്നനിരയുമായി ആമസോണ്‍ പ്രൈം ഡേ.

Over 3,200 new products on this Amazon Prime Day

ആമസോണ്‍ ഡേയില്‍ പതിനായിരക്കണക്കിന് ചെറുകിട ബിസിനസുകള്‍ പങ്കെടുക്കും.

ഈ മാസം 20, 21 തീയതികളില്‍ നടക്കുന്ന ആമസോണ്‍ പ്രൈം ഡേയില്‍ ഗൃഹോപകരണങ്ങള്‍, ഫാഷന്‍, ആഭരണങ്ങള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങി 3,200-ലധികം ഉല്പ്പന്നങ്ങള്‍ വില്‍പ്പനക്കെത്തിക്കും. 

ബെഹോമ, ഡ്രീം ഓഫ് ഗ്ലോറി, ഒറിക്ക സ്പൈസസ് തുടങ്ങിയ ബ്രാന്‍ഡുകള്‍  അവരുടെ തനതുല്‍പ്പന്നങ്ങള്‍ ആമസോണ്‍ വഴി രാജ്യത്തുടനീളം വില്‍പ്പക്കെത്തിക്കും. ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന ആമസോണ്‍ ഡേയില്‍  പതിനായിരക്കണക്കിന്  ചെറുകിട ബിസിനസുകള്‍ പങ്കെടുക്കും.

ഇത്തരം ഷോപ്പിങിലൂടെ ചെറുകിട ഇടത്തരം ബിസിനസ്സുകള്‍ക്ക് ഇ-കൊമേഴ്സിന്‍റെ സാധ്യത മനസ്സിലാക്കാനും അവരുടെ വിജയത്തിനുള്ള പുതിയ വഴികള്‍  തുറക്കാനും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചക്ക് സംഭാവന നല്‍കാന്‍ ഓണ്‍ലൈന്‍ വിപണിയെ സജ്ജമാക്കുകയാണ് ആമസോണിന്‍റെ ലക്ഷ്യമെന്ന് ആമസോണ്‍ ഇന്ത്യ സെല്ലിംഗ് പാര്‍ട്ണര്‍ സര്‍വീസസ് ഡയറക്ടര്‍ അമിത് നന്ദ പറഞ്ഞു.

പ്രൈം ഡേ തങ്ങള്‍ക്ക് ഉപഭോക്താക്കളുമായി ഇടപെടുന്നതിന് മികച്ച അവസരമാണ് നല്‍കുന്നതെന്ന് ബഹോമയുടെ ഉടമ നിഖില്‍ ജെയിന്‍ പറഞ്ഞു. നൂതനവുമായ ഡിസൈനുകളില്‍ വൈദഗ്ധ്യമുള്ള ഒരു ആധുനിക ഹോം ഡെക്കര്‍ ബ്രാന്‍ഡ് എന്ന നിലയില്‍ മികവുറ്റ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനൊരുങ്ങുകയാണ് തങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

    Leave a Comment