യുവാക്കൾക്കു നൈപുണ്യ പദ്ധതിയുമായി നാസ്കോം

Nasscom with skill scheme for youth

ആദ്യപടിയായി തിരുവനന്തപുരം,ഡൽഹി, കർണാടകയിലെ ധാർവാഡ് ജില്ലയിലെ ഹൂബ്ലി എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക.

കൊച്ചി: രാജ്യത്തെ സോഫ്റ്റ്‌വെയർ, സർവ്വീസ് സ്ഥാപനങ്ങളുടെ കൂട്ടായ്മയായ നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് (NASSCOM ) ൻ്റെ കീഴിലെ നാസ്കോം ഫൗണ്ടേഷനും നാസ്കോം എസ് എം ഇ കൗൺസിലും ചേർന്ന് പാർശ്വവൽക്കരിക്കപ്പെട്ട യുവതി യുവാക്കൾക്കായി നൈപുണ്യ പദ്ധതി നടപ്പിലാക്കുന്നു. 

ചെറുകിട ഇടത്തരം സംരംഭങ്ങളുടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നൈപുണ്യത്തിനും തൊഴിലവസരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി എം എസ് എം ഇ  ദിനത്തിൽ നാസ്കോം ഫൗണ്ടേഷൻ ആരംഭിക്കുന്ന സംരംഭമാണിത്. ആദ്യപടിയായി തിരുവനന്തപുരം,ഡൽഹി, കർണാടകയിലെ ധാർവാഡ് ജില്ലയിലെ ഹൂബ്ലി എന്നിവിടങ്ങളിലാണ് പദ്ധതി  നടപ്പിലാക്കുക. ആദ്യ ബാച്ചിലെ 120 വിദ്യാർത്ഥികളിൽ 40 പേരും തിരുവനന്തപുരത്തു നിന്നാണ്. ആകെയുള്ളവരിൽ 60% വനിതകളാണെന്നതും ഇതിൻ്റെ മറ്റൊരു പ്രത്യേകതയാണ്. 

പൈത്തൺ, ഡാറ്റ അനലിറ്റിക്സ് എന്നിവയുൾപ്പെടെ വളർന്നുവരുന്ന സാങ്കേതികവിദ്യകളിലെ ഹ്രസ്വകാല കോഴ്സുകൾ, സമഗ്ര വ്യക്തിത്വ വികസനം, പ്രമുഖർ നയിക്കുന്ന മെന്ററിംഗ് സെഷനുകൾ, ഫ്യൂച്ചർ സ്കിൽസ് പ്രേം വഴിയുള്ള വ്യവസായ അംഗീകൃത സർട്ടിഫിക്കേഷനുകൾ, തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കൽ തുടങ്ങിയ സമഗ്ര പരിശീലന പരിപാടികൾ ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയകരമായി പരിശീലനം പൂർത്തിയാക്കി 50 ശതമാനം വൈദഗ്ധ്യമുള്ള വിദ്യാർത്ഥികൾക്ക് സാങ്കേതിക മേഖലകളിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കും.

നാസ്കോം എസ് എം ഇ കൗൺസിൽ ചെയർമാനും ഇന്റഗ്ര സ്ഥാപകനും എംഡിയും സിഇഒയുമായ ശ്രീറാം സുബ്രഹ്മണ്യം, നാസ്കോം എസ് എം ഇ കൗൺസിൽ വൈസ് ചെയർമാനും നെറ്റ്‌വെബ്  സോഫ്റ്റ്‌വെയർ സി ഇ ഒ മൗലിദ് ബൻസാലി, ഒ എച്ച് ഐ, സി ഇ ഒ പ്രിയങ്കാർ ബൈദ്,  ഇൻ ആപ്പ് സഹ സ്ഥാപകനും സിഇഒയുമായ വിജയകുമാർ,  ട്രെൻസർ സഹ സ്ഥാപകനും സിഇ ഓയുമായ ജയചന്ദ്രൻ നായർ, എക്സ് എസ്  സിഎ ഡി ഡയറക്ടർ അമിത് ഷാ, ഐഡി എസ് ഇൻഫോടെക് സ്ഥാപകനും സിഇഒയുമായ പ്രതാപ് അഗർവാൾ എന്നിവരാണ് എന്നിവരാണ്  പരിപാടിക്ക് നേതൃത്വം നൽകുന്നത്.  

ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ രാജ്യത്തിൻറെ മറ്റു പ്രദേശങ്ങളിലേക്കും നൈപുണ്യ പദ്ധതി ആരംഭിക്കുമെന്നും സംഘാടകർ അറിയിച്ചു.

Comments

    Leave a Comment