റേഡിയന്റ് ഏസ്മണിയും ഡിടിഡിസി എക്സ്പ്രസ് ലിമിറ്റഡും കൈ കോർക്കുന്നു

Radiant AceMoney and DTDC Express Limited join hands

ഗ്രാമീണ മേഖലയിൽ ഫിനാൻഷ്യൽ –ലോജിസ്റ്റിക്‌സ‍് സേവനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ മുൻ നിര കമ്പനികൾ ഒന്നിക്കുന്നത്

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫിൻടെക് സ്ഥാപനമായ റേഡിയന്റ് ഏസ്മണിയും ലോജിസ്റ്റിക്സ് രംഗത്തെ മുൻനിര കമ്പനിയായ ഡിടിഡിസി എക്സ്പ്രസ് ലിമിറ്റഡും ഗ്രാമീണ മേഖലയിൽ ഫിനാൻഷ്യൽ –ലോജിസ്റ്റിക്‌സ‍് സേവനങ്ങൾ ശക്തിപ്പെടുത്തുവാനായി  കൈകോർക്കുന്നു.  ഇരു കമ്പനികളും ചേർന്ന് ധാരണപത്രത്തിൽ  ഒപ്പുവച്ചു.

ആദ്യ ഘട്ടത്തിൽ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, ഝാർഖണ്ഡ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ ആറു സംസ്ഥാനങ്ങളിൽ സംയുക്ത പദ്ധതി നടപ്പാക്കും. പദ്ധതി പ്രകാരം റേഡിയന്റ് ഏസ്മണിയുടെ 83,000 വ്യാപാരികളും 30,000-ത്തിലധികം വരുന്ന ബാങ്കിംഗ് കറസ്‌പോണ്ടന്റ് (BC) കൗണ്ടറുകളും ഡിടിഡിസിയുടെ വ്യാപകമായ ലോജിസ്റ്റിക്സ് ഔട്ലെറ്റുകളുമായി ഏകോപിപ്പിക്കുന്നു. തുടർന്ന്, തിരഞ്ഞെടുത്ത ഡിടിഡിസി റീട്ടെയിൽ കൗണ്ടറുകൾ ബാങ്കിംഗ് കറസ്‌പോണ്ടന്റ് പോയിന്റുകളായി പ്രവർത്തിക്കും. ഇതുവഴി, ബാങ്കിംഗ്, എടിഎം തുടങ്ങിയ സേവനങ്ങൾ ലഭ്യമല്ലാത്ത ഉൾപ്രദേശങ്ങളിൽ റേഡിയന്റ് ഏസ്മണി നൽകുന്ന ഡിജിറ്റൽ ബാങ്കിംഗ്, പേയ്‌മെന്റ് സേവനങ്ങൾ കൂടുതൽ ആളുകൾക്ക് സുലഭമാകും.

ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളും പേയ്‌മെന്റ് മാർഗങ്ങളും ജനകീയമായ ഈ കാലഘട്ടത്തിൽ പോലും അത്തരം സൗകര്യങ്ങളിലേക്ക് എത്തിപ്പെടാൻ സാധിക്കാത്ത സാധാരണക്കാരെയാണ് ഏസ്മണിയുടെ സേവനങ്ങൾ സഹായിക്കുന്നത്. അവരിലേക്ക് എത്തിച്ചേരാനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക്  ഡിടിഡിസി എക്സ്പ്രസ് ലിമിറ്റഡ് വലിയ ഊർജ്ജം പകരും എന്ന് റേഡിയന്റ് ഏസ്മണി എക്സിക്യൂട്ടീവ് ഡയറക്ടർ ജിമ്മിൻ ജെയിംസ് കുറിച്ചിയിൽ പറഞ്ഞു.


DTDC Express collaborated with fintech firm Radiant Acemoney to leverage Radiant's 83,000 merchants and over 30,000 Business Correspondent (BC) counters, expanding financial and logistical access in underserved regions. The partnership has been formalised through an initial pact for six months, with Phase 1 rollout limited to six states, Madhya Pradesh, Chhattisgarh, Odisha, Jharkhand, Bihar, and West Bengal.

Comments

    Leave a Comment