അസാധാരണ കോർണിയൽ ട്രാൻസ്പ്ലാൻറിലൂടെ യുവാവിന്റെ കാഴ്ച്ച സംരക്ഷിക്കപ്പെട്ടു.

Unusual corneal transplant in Dr. Agarwals Eye Hospital

കൊച്ചിയിലെ ഡോ.അഗർവാൾസ് ഐ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്‍റ് ഒഫ് താൽമോളജിസ്റ്റുകളായ ഡോ. പി. സഞ്ജന, ഡോ. പ്രീതി നവീൻ എന്നിവരുടെ നേതൃത്വത്തിലുള്ള നേത്ര ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ സംഘമാണ് ശാസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.

കൊച്ചി: അസാധാരണവും നൂതനവുമായ കോർണിയ മാറ്റിവയ്ക്കൽ നടപടിക്രമത്തിലൂടെ യുവ മത്സ്യത്തൊഴിലാളിയുടെ കാഴ്ച വിജയകരമായി സംരക്ഷിച്ചു.

ഒന്നര വർഷം മുമ്പ് വലത് കണ്ണിലെ ഗുരുതരമായ ഫംഗസ് അണുബാധക്ക്  ചികിത്സിക്കാനായി ഘടിപ്പിച്ച കോർണിയൽ ടിഷ്യൂകളുടെ പരാജയം മൂലം കണ്ണിൽ നിരവധി സങ്കീർണതകൾ നേരിട്ട കോട്ടയം സ്വദേശിയായ 29 വയസുകാരനായ യുവാവിനാണ് കൊച്ചിയിലെ ഡോ. അഗർവാൾസ് നേത്ര ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ അപൂർവ ചികിത്സയിലൂടെ കാഴ്ച്ച ശക്തി സംരക്ഷിക്കാനായത്. കോർണിയയുടെ കേടുപാടുകൾ ബാധിച്ച പാളികളെ മാത്രം പ്രീ ഡെസെമെറ്റ്സ് എൻഡോതീലിയൽ കെരാറ്റോപ്ലാസ്റ്റി (PDEK) എന്നറിയപ്പെടുന്ന സാങ്കേതികത വിദ്യയുടെ സഹായത്തൽ നീക്കം ചെയ്തു അവയ്ക്ക് പകരം നവീനവും ആരോഗ്യവുമുള്ള കോർണിയയുടെ ടിഷ്യുകൾ സ്ഥാപിച്ചു. പി ഡി ഇ കെ യുടെ സഹായത്താൽ പൂർണ്ണമായ കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാകാതെത്തന്നെ സങ്കീർണതകളൊന്നുമില്ലാതെ രോഗി വളരെപെട്ടന്ന് സുഖം പ്രാപിക്കുകയുണ്ടായി. തികച്ചും പുതിയൊരു നടപടിക്രമമായ ഈ ട്രാൻസ്പ്ലാൻറിൽ ടിഷ്യു തയ്യാറാക്കുന്നതിലെ വൈദഗ്ദ്ധ്യം വളരെ സുപ്രധാനമാണ്.

കൊച്ചിയിലെ ഡോ.അഗർവാൾസ് ഐ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്‍റ് ഒഫ് താൽമോളജിസ്റ്റുകളായ ഡോ. പി. സഞ്ജന, ഡോ. പ്രീതി നവീൻ എന്നിവരുടെ നേതൃത്വത്തിലുള്ള നേത്ര ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ  സംഘമാണ് ശാസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. രോഗിയുടെ ചില അധിക നേത്ര സങ്കീർണതകൾ ചികിത്സിക്കുന്നതിനായി ശസ്‌ത്രക്രിയയിലൂടെ തിമിരം നീക്കം ചെയ്‌ത് മാറ്റിസ്ഥാപിക്കുന്ന ടോറിക് ഇൻട്രാക്യുലർ ലെൻസ് (ഐ ഒ എൽ) ഉപയോഗിച്ച് ‘തിമിരം വേർതിരിച്ചെടുത്തു  കൃഷ്ണമണിയെ പുനർനിർമ്മിക്കുന്നതിനും പുനരൂപപ്പെടുത്തുന്നതിനുമുള്ള ശസ്ത്രക്രിയ പ്രക്രിയയായ പപ്പിലോപ്ലാസ്റ്റിയും ഇവർ നടത്തിയിരുന്നു. 

ഒന്നര വർഷം മുമ്പ് യുവാവിൻറെ വലത് കണ്ണിന് ഗുരുതരമായ ഫംഗസ് അണുബാധയുണ്ടായിരുന്നതായി ഡോ. പി. സഞ്ജന പറഞ്ഞു. തുടർന്ന്  കോർണിയ അണുബാധ ചികിത്സിക്കുന്നതിനായി അദ്ദേഹം തെറാപ്യൂറ്റിക്ക് കോർണിയൽ ട്രാൻസ്പ്ലാൻറേഷനു (കെരാടോപ്ലാസ്റ്റി) വിധേയനായിരുന്നെങ്കിലും അണുബാധയുടെ തീവ്രത കാരണം ട്രാൻസ്പ്ലാൻറ് ചെയ്ത കോർണിയ ടിഷ്യു പരാജയപ്പെട്ടു, ഇത് അദ്ദേഹത്തിന്‍റെ കാഴ്ചയെ വളരെയധികം ബാധിച്ചു. കോർണിയയുടെ രോഗബാധിച്ച ഭാഗം തിരിച്ചറിയുകയും (എൻഡോതെലിയൽ ലെയർ, ഇത് കോർണിയയുടെ ഏറ്റവും ഉള്ളിലെ ലെയർ ആണ്) ആരോഗ്യമുള്ള കോർണിയയിൽനിന്നും ശേഖരിച്ച ടിഷ്യുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്തതായും അവർ അറിയിച്ചു.

കോർണിയയിലെ പ്രത്യേക കോശങ്ങൾ ശരിയായി പ്രവർത്തിക്കാതിരുന്നതിനാൽ എൻഡോതീലിയൽ ഡികോംപെൻസേഷൻമൂലം തിമിരവും കോർണിയയുടെ 'ഓവർഹൈഡ്രേഷനും' രോഗിക്ക് ഉണ്ടായിരുന്നുവെന്ന് സീനിയർ കോർണിയ ആൻറ്‌  റിഫ്രാക്റ്റീവ് സർജനായ ഡോ പ്രീതി നവീൻ പറഞ്ഞു. 2013-ൽ ആദ്യ പി ഡി ഇ കെ ശസ്ത്രക്രിയ നടത്തിയതു മുതൽ പല കോർണിയൽ ബാധിതർക്കു അത് ഇഷ്ടപ്പെട്ട ശസ്ത്രക്രിയയായി മാറിയെന്ന് ചെന്നെ ഡോ അഗർവാൾസ് ഐ ഹോസ്പിറ്റലിലെ ക്ലിനിക്കൽ സർവീസസ് ഹെഡ് ഡോ. സൌന്ദരി പറഞ്ഞു. 

നല്ല ഡോണർ ടിഷ്യുവിന്‍റെ ലഭ്യത കുറവ്മൂലം ട്രാൻസ്പ്ളാൻറ് ചെയ്യാൻ ആഗ്രഹിക്കുന്ന രോഗികളുടെ നീണ്ട പട്ടികയാണ് സംസ്ഥാനത്ത് ഉള്ളത്, അതിനാൽ കണ്ണുകൾ ദാനം ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നത് കോർണിയ അന്ധത ബാധിച്ചവരുടെ എണ്ണം കുറയ്ക്കാൻ സഹായമാകുമെന്നും ഡോ. സൌന്ദരി ചൂണ്ടിക്കാട്ടി.

Comments

    Leave a Comment