റേഷൻ കാർഡുമായി ആധാർ ലിങ്ക് ചെയ്തില്ലേ ? അവശേഷിക്കുന്നത് ഈ ഒരു മാസം കൂടി.

Govt Extends aadhaar ration card linking deadline till June 30

റേഷൻ കാർഡുകളിൽ സുതാര്യത ഉറപ്പാക്കുന്നതിനും അർഹരിലേക്ക് തന്നെയാണ് ആനുകൂല്യങ്ങൾ എത്തുന്നതെന്ന് ഉറപ്പാക്കുന്നതിനും, ഡ്യൂപ്ലിക്കേറ്റ്, വ്യാജ കാർഡുകൾ എന്നിവ ഇല്ലാതാക്കാനും ആധാറുമായി ബന്ധിപ്പിക്കുന്നത് സഹായിക്കും.

ഇന്ത്യൻ പൗരന്മാരുടെ വളരെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നായ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട സമയപരിധി കേന്ദ്ര സർക്കാർ നീട്ടി.  2023 മാർച്ച് 31 ആയിരുന്നു ആദ്യത്തെ സമയപരിധിയെങ്കിൽ ഇപ്പോൾ അത് 2023 ജൂൺ 30 വരെ കേന്ദ്ര സർക്കാർ നീട്ടി നൽകിയിട്ടുണ്ട്.

ഓരോ കുടുംബത്തിനും ഭക്ഷ്യധാന്യങ്ങൾ ഉൾപ്പടെയുള്ളവ  പൊതുവിതരണ കേന്ദ്രങ്ങളിൽ നിന്നും സൗജന്യമായോ കിഴിവോട് കൂടിയോ  ലഭിക്കണമെങ്കിൽ റേഷൻ കാർഡ് നിര്ബന്ധമാണ്. റേഷൻ കാർഡുകളിൽ സുതാര്യത ഉറപ്പാക്കുന്നതിനും അർഹരിലേക്ക് തന്നെയാണ് ആനുകൂല്യങ്ങൾ എത്തുന്നതെന്ന് ഉറപ്പാക്കുന്നതിനും, ഡ്യൂപ്ലിക്കേറ്റ്, വ്യാജ കാർഡുകൾ എന്നിവ ഇല്ലാതാക്കാനും ആധാറുമായി ബന്ധിപ്പിക്കുന്നത് സഹായിക്കും.

ആധാറും റേഷനും ഇതിനകം ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും  ആധാറും റേഷൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യാവുന്നതാണ് 

ഓൺലൈനായി ലിങ്ക് ചെയ്യുവാനുള്ള രീതി.......

# കേരള പൊതുവിതരണ സംവിധാനത്തിന്റെ വെബ്സൈറ്റ് തുറക്കുക. (ഓരോ  
    സംസ്ഥാനത്തിനും അതിന്റേതായ പോർട്ടൽ ഉണ്ടായിരിക്കും.)

# ആധാർ ബന്ധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

# നിങ്ങളുടെ റേഷൻ കാർഡ്, ആധാർ കാർഡ്, രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ 
   എന്നിവ നൽകുക.

# "തുടരുക/സമർപ്പിക്കുക" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

# നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ ലഭിച്ച ഒ ടി പി (OTP) നൽകുക.

# ലിങ്ക് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് സന്ദേശം ലഭിക്കുന്നതാണ്.

Comments

    Leave a Comment