നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെൻററിൽ സംഘടിപ്പിച്ച മെഗാ ടൂറിസം ബി2ബി മീറ്റിൻറെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയാളികൾ ലോക സഞ്ചാരം ആരംഭിച്ചതോടെ അവരുടെ ജീവിതത്തിലും കാഴ്ചപ്പാടുകളിലും വലിയ സ്വാധിനം ചെലുത്തുന്നുണ്ടെന്നു പ്രശസ്ത ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര അഭിപ്രായപ്പെട്ടു. നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെൻററിൽ സംഘടിപ്പിച്ച മെഗാ ടൂറിസം ബി2ബി മീറ്റിൻറെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാഴ്ചപ്പാടുകൾ മാറ്റുന്നതിനും നാളത്തെ കേരളം എങ്ങനെ ആയിരിക്കണമെന്നും ചിന്തിക്കാൻ യാത്രകൾ നമ്മെ സഹായിക്കും. ഓരോ യാത്രയും അറിവിൻറെ ലോകത്തേക്കാണ് യാത്രികനെ നയിക്കുന്നത്. ആധുനിക ലോകത്തു സഞ്ചാരങ്ങൾ വിദ്യാഭ്യാസത്തിൻറെയുംകൂടി ഒരു പ്രധാന പാഠപുസ്തകങ്ങളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
സന്ദർശകരുടെ പങ്കാളിത്തംകൊണ്ടും കേരളത്തിലെ ടൂറിസം വ്യവസായത്തിൻ റെ സാധ്യതകളെ തുറന്നുകാണിച്ചതുമായ വിവിധ പരിപാടികൾകൊണ്ടും മെഗാ ടൂറിസം ബി 2 ബി മീറ്റ് സംസ്ഥാനത്തെ വിനോദസഞ്ചാര വ്യവസായത്തിന് കരുത്ത് പകരുന്ന പരിപാടിയായി മാറിയെന്നു മഹാമേള സംഘടിപ്പിച്ച കേരളൈറ്റ്സ് ട്രാവൽസ് ആൻഡ് ടൂർസ് കൺസോർഷ്യം (കെ ടി ടി സി) ഭാരവാഹികൾ പറഞ്ഞു.
ഇന്ത്യയിലെയും വിദേശത്തേയും ടൂർ കമ്പനികൾ, ഡിഎംസികൾ, പ്രമുഖ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ്, ഫ്ലൈറ്റ് കമ്പനികൾ, ഓൺലൈൻ പോർട്ടലുകൾ തുടങ്ങിയവ തുഷാറിൻറെ മൂന്നാം എഡിഷനിൽ പങ്കെടുത്തു. ടൂറിസം മേഖലയിലെ വിദ്യാർത്ഥികൾക്കും ഈ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും ടൂറിസത്തിന്റെ സാധ്യതകളെക്കുറിച്ച് സംഘടിപ്പിച്ച ശില്പശാല പ്രധാന ആകർഷണമായി.
ചൂഷണം ഇല്ലാതെ കമ്പനികളുമായി നേരിട്ട് ബിസിനസ് നടത്തുന്നതിന് കേരളത്തിലെ ട്രാവൽ ഏജന്റുമാരേയും ടൂർ ഓപ്പറേറ്റർമാരെയും ബി 2 ബി മീറ്റ് ഏറെ സഹായിച്ചു. കെ ടി ടി സി സംസ്ഥാന പ്രസിഡൻറ് മനോജ് എം. വിജയ് ബി 2 ബി മീറ്റ് ഉദ്ഘാടനം ചെയ്‌തു. ട്രഷറർ ഡെന്നി ജോസ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റുമാരായ ഷാജി കല്ലായി, ഷിജോ ജോർജ്, ജനറൽ സെക്രട്ടറി മനോജ് മച്ചിങ്ങൽ, ജോ. സെക്രട്ടറി ആനന്ദ് കെ. ആർ എന്നിവർപ്രസംഗിച്ചു.
Comments