സമ്മിശ്ര ആഗോള സൂചനകൾക്കിടയിൽ സിംഗപ്പൂർ നിഫ്റ്റി ഉയർന്നതിനാൽ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് ഉയർന്ന് തുറക്കാൻ സാധ്യതയുണ്ട്. ബാങ്കിംഗ്, മെറ്റൽ, ഓട്ടോ ഓഹരികൾ എന്നിവയിലെ നഷ്ടത്തെത്തുടർന്ന് അസ്ഥിരമായ വ്യാപാരത്തിൽ ചൊവ്വാഴ്ച സെൻസെക്‌സ് 195 പോയിന്റ് താഴ്ന്ന് 57,064ലും നിഫ്റ്റി 70 പോയിന്റ് നഷ്ടത്തിൽ 16,983ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള സമ്മിശ്ര സൂചനകൾക്കിടയിൽ ഇന്ത്യൻ വിപണികളായ സെൻസെക്സും നിഫ്റ്റിയും ഉയർന്ന് തുറക്കാൻ സാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
എസ് ജി എക്സ് നിഫ്റ്റി 58 പോയിന്റ് ഉയർന്ന് 17,145 ലെവലിൽ എത്തിയതിനാലാണ് ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് ഉയർന്ന് തുറക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദർ പറയുന്നത്. സിംഗപ്പൂർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യപ്പെടുന്ന ഇന്ത്യൻ നിഫ്റ്റി സൂചികയായ സിംഗപ്പൂർ നിഫ്റ്റി (എസ്ജിഎക്സ് നിഫ്റ്റി), ഇന്ത്യൻ വിപണികൾ തുറക്കുന്നതിന്റെ ആദ്യ സൂചനയായി കണക്കാക്കപ്പെടുന്നു.
ഓസ്‌ട്രേലിയയുടെ S&P/ASX 200 16 പോയിന്റ് താഴ്ന്ന് 7,239 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിക്കി 225 പോയിന്റ് ഉയർന്ന് 28,047ലും ഷാങ്ഹായ് കോമ്പോസിറ്റ് 3,566ലുമാണ് വ്യാപാരം നടക്കുന്നത്. ഹാങ് സെങ് സൂചിക 336 പോയിന്റ് ഉയർന്ന് 23,810 ൽ എത്തി. വാൾസ്ട്രീറ്റിൽ, എസ് ആന്റ് പി 500 88 പോയിന്റ് താഴ്ന്ന് 4,567 ലും നാസ്ഡാക്ക് 245 പോയിന്റ് നഷ്ടത്തിൽ 15,537 ലും ഡൗ ജോൺസ് 652 പോയിന്റ് ഇടിഞ്ഞ് 34,483 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്കിംഗ്, മെറ്റൽ, ഓട്ടോ ഓഹരികൾ എന്നിവയിലെ നഷ്ടത്തെത്തുടർന്ന് അസ്ഥിരമായ വ്യാപാരത്തിൽ ചൊവ്വാഴ്ച ഇക്വിറ്റി വിപണി താഴ്ന്നിരുന്നു. സെൻസെക്‌സ് 195 പോയിന്റ് താഴ്ന്ന് 57,064ലും നിഫ്റ്റി 70 പോയിന്റ് നഷ്ടത്തിൽ 16,983ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.സെൻസെക്‌സിൽ 3.87 ശതമാനം ഇടിവ് രേഖപ്പെടുത്തിയ ടാറ്റ സ്റ്റീൽ ആണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.കൊട്ടക് ബാങ്ക്, ബജാജ് ഓട്ടോ, എം ആൻഡ് എം, ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസ്ഇൻഡ് ബാങ്ക്, മാരുതി എന്നിവരും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
മുന്നോട്ട് പോകുമ്പോൾ, സമീപകാല ഡോജി രൂപീകരണത്തിന്റെ താഴ്ന്ന പോയിന്റ് അതായത് 16,782 ശ്രദ്ധിക്കേണ്ട പ്രധാന പിന്തുണയായിരിക്കുമെന്നും നിഫ്റ്റിക്ക് 16,800-17,200 റേഞ്ചിൽ അടിസ്ഥാന രൂപീകരണത്തിലേക്ക് പോകാനാകുമെന്നും ഷെയർഖാൻ ടെക്‌നിക്കൽ റിസർച്ച് മേധാവി ഗൗരവ് രത്‌നപർഖി പറഞ്ഞു.
എൻഎസ്ഇയിൽ ലഭ്യമായ താൽക്കാലിക ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ) നവംബർ 30ന് 5,445 കോടി രൂപയുടെ ഓഹരികൾ വിൽക്കുകയും ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 5,350 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയും ചെയ്തു.














Comments