ആഘോഷങ്ങളുടെ ഭാഗമായി പുതിയ ആഢംബര മെത്ത 'സില്‍ക്കി' പുറത്തിറക്കിയ സുനിദ്ര മാട്രസ്സ് ഓണത്തിന് ഉപഭോക്താക്കള്‍ക്ക് വേണ്ടി 'നാടെങ്ങും നിദ്രാഘോഷം' എന്ന കണ്‍സ്യൂമർ ഓഫറും പ്രഖ്യാപിച്ചു.
മെത്ത വ്യവസായത്തിലെ കേരളത്തിന്‍റെ സ്വന്തം ബ്രാന്‍ഡായ സുനിദ്ര 25 - ആം വര്‍ഷത്തിലേക്ക് കടക്കുന്നു. കൊച്ചി ആസ്ഥാനമായ ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പ് ആയ ഗ്രൂപ്പ് മീരാന്‍റെ ഭാഗമാണ് ഈസ്റ്റേണ് മാട്രസസ് പ്രൈവറ്റ് ലിമിറ്റഡ്.
രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏറ്റവും പുതിയ പ്രീമിയം മോഡലായ 'സില്‍ക്കി' പുറത്തിറക്കിയിരിക്കുകയാണ് സുനിദ്ര മാട്രസ്സ്. ആഢംബര മെറിനോ വൂള് ഫാബ്രിക്കില് പൊതിഞ്ഞ 7-സോണുകളുള്ള പ്രകൃതിദത്ത ലാറ്റക്സും പോക്കറ്റഡ് സ്പ്രിംഗ് മെത്തയെന്നതാണ് 'സില്‍ക്കി'യുടെ പ്രത്യേകത. കൂടാതെ ഓണത്തിന് ഉപഭോക്താക്കള്‍ക്ക് വേണ്ടി 'നാടെങ്ങും നിദ്രാഘോഷം' എന്ന കണ്‍സ്യൂമർ ഓഫറും അവതരിപ്പിച്ചു .
1999 ലാണ് ഈസ്റ്റേണ് മാട്രസസ് പ്രൈവറ്റ് ലിമിറ്റഡ് സുനിദ്ര എന്ന ബ്രാന്‍ഡിൽ മെത്തകൾ നിര്‍മിക്കാൻ ആരംഭിച്ചത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെ നീണ്ട തുടര്‍ച്ചയായ ഗവേഷണത്തിലൂടെയും വികസനത്തിലൂടെയുമാണ് ലോകനിലവാരത്തിലെ മികച്ച ഒരു മെത്ത ബ്രാന്‍ണ്ടായി സുനിദ്രയെ മാറ്റിയെടുത്തത്.
ആരോഗ്യപ്രദവും സുഖദായകവുമായ ഉറക്കം നല്‍കുന്ന മെത്തകളുടെ ഒരു മികച്ച നിര തന്നെ ഈ കാലയളവിൽ സുനിദ്ര ഉപഭോക്താക്കള്‍ക്ക് എത്തിച്ചു കഴിഞ്ഞു. ഈ ശ്രേണിയിലേക്കാണ് 'സില്‍ക്കി' എത്തുന്നതെന്ന് ഗ്രൂപ്പ് മീരാന് ചെയര്‍മാന് നവാസ് മീരാന് പറഞ്ഞു. 25 വര്‍ഷം ഉപഭോക്താക്കള്‍ തന്ന സ്നേഹത്തിനും വിശ്വാസത്തിനുമൊപ്പം നില്ക്കാന് സാധിച്ചുവെന്നാണ് സുനിദ്രയുടെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. 'സില്‍ക്കി'യെന്ന പുതിയ ഉല്‍പ്പന്നവും 'നാടെങ്ങും നിദ്രാഘോഷം' എന്ന ഓഫറും അവതരിപ്പിക്കുന്നത് ഉപഭോക്താക്കൾ തന്ന അചഞ്ചലമായ പിന്തുണയുടെ ശക്തിയിലാണ്. മികവിന്‍റെയും പുതുമയുടെയും വഴിയില് യാത്ര തുടരാൻ സുനിദ്രക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
25 വര്‍ഷങ്ങള് പിന്നിടുന്ന സുനിദ്രയുടെ ഈ ആഘോഷ പരിപാടികളില് ഏറ്റവും പുതിയ മെത്തയായ 'സില്‍ക്കി' അവതരിപ്പിക്കാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ട്. ഗുണനിലവാരത്തിനോടും പുതുമയോടുമുള്ള സുനിദ്രയുടെ പ്രതിജ്ഞാബദ്ധതയുടെ തെളിവ് കൂടിയാണ് പുതിയ ഈ സംരംഭമെന്ന് മാനേജിംഗ് ഡയറക്ടർ ഷെറിന് നവാസ് പറഞ്ഞു.
'നാടെങ്ങും നിദ്രാഘോഷം' ഉപഭോക്തൃ ഓഫറിലൂടെ മികച്ച കിഴിവുകളും എക്സ്ക്ലൂസീവ് ഓഫറുകളും സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഈ ഓണക്കാലത്ത് ഒരുക്കിയിട്ടുള്ളത്. ജനങ്ങളിലേക്ക് കൂടുതല് ഇറങ്ങി അവരുടെ താല്പര്യങ്ങളും ഇഷ്ടങ്ങളും മനസിലാക്കി പുതിയ ഉല്‍പ്പന്നങ്ങള് ഒരുക്കുന്നതിനാണ് സുനിദ്ര ശ്രമിക്കുന്നത്. 25-ാം വാര്‍ഷികം സുനിദ്രയെ സംബന്ധിച്ചിടത്തോളം സുപ്രധാന നേട്ടമാണ് അത് ഉപഭോക്താക്കള്‍ക്ക് ഒപ്പം ആഘോഷിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് സി ഇ ഒ അനില്‍കുമാർ പറഞ്ഞു
Comments