ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തി : ബോബി ചെമ്മണ്ണൂരിനെതിരെ കേസ്.

Case against Bobby Chemmannur for Conducting Lucky Draw

ലോട്ടറി റെഗുലേഷന്‍ ആക്ടിലെ വിവിധ വകുപ്പുകള്‍, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തല്‍ എന്നീ വകുപ്പുകളാണ് കമ്പനിക്കെതിരെ ചുമത്തിയിരിക്കുന്നത്.

വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിനെതിരെ ലോട്ടറി റെഗുലേഷന്‍ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം മേപ്പാടി പൊലീസ് കേസെടുത്തു.

ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തി എന്ന കുറ്റത്തിനാണ്  ബോബി ചെമ്മണ്ണൂരിന്‍റെ ഉടമസ്ഥതയിലുള്ള 'ബോച്ചെ ഭൂമിപത്ര' എന്ന കമ്പനിയുടെ പേരില്‍ വയനാട് ജില്ലാ അസിസ്റ്റന്‍റ് ലോട്ടറി ഓഫീസറുടെ പരാതിയിൽ മേപ്പാടി പൊലീസ് കേസെടുത്തത്.  

ചായപ്പൊടി വില്‍പ്പനയ്ക്കും പ്രമോഷനുമെന്ന വ്യാജേനെ ചായപ്പൊടി പാക്കറ്റിന്‍റെ കൂടെ ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നുവെന്നാണ് എഫ്ഐആറില്‍ ഉള്ളത്.

ലോട്ടറി റെഗുലേഷന്‍ ആക്ടിലെ വിവിധ വകുപ്പുകള്‍, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തല്‍ എന്നീ വകുപ്പുകളാണ് കമ്പനിക്കെതിരെ ചുമത്തിയിരിക്കുന്നത്. 

Comments

    Leave a Comment