അമൃതയിൽ ദേശീയ ഓറൽ പാത്തോളജിസ്റ്റ് ദിനം ആഘോഷിച്ചു.

National Oral Pathologist Day celebrated at Amrita

പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും ദന്തരോഗ വിഷയങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി പോസ്റ്റർ മത്സരം, ക്വിസ് മത്സരം, ഓറൽ പാത്തോളജി ട്രഷർഹണ്ട് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

കൊച്ചി: അമൃത സ്കൂൾ ഓഫ്  ഡെൻറിസ് ട്രിയിലെ ഓറൽ പാത്തോളജി വിഭാഗം ദേശീയ ഓറൽ പാത്തോളജിസ്റ്റ് ദിനം ആഘോഷിച്ചു. 

പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും ദന്തരോഗ വിഷയങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി പോസ്റ്റർ മത്സരം, ക്വിസ് മത്സരം, ഓറൽ പാത്തോളജി ട്രഷർഹണ്ട് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചിരുന്നു. വിവിധ മത്സര വിജയികൾക്ക് ഡെൻറൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബാലഗോപാൽ വർമ്മ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. 

എച്ച് ഒ ഡി ഡോ. രാകേഷ് എസ്, പ്രൊഫസർമാരായ ഡോ. മഹിജ ജനാർദ്ദനൻ, ഡോ. വിന്ധ്യ സാവിത്രി, റീഡർ ഡോ. താരാ അരവിന്ദ്, അസിസ്റ്റൻറ് പ്രൊഫസർ ഡോ. ലിഷ മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദിനാചരണം.

Comments

    Leave a Comment