കൊച്ചിയിലെ വെള്ളക്കെട്ട് : ദുരിതം തുടർകഥ
കൊച്ചി: നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളിയാഴ്ച രാത്രി മുതൽ ലഭിച്ച കനത്ത മഴ കാരണം ശനിയാഴ്ച വെള്ളക്കെട്ട് അനുഭവപ്പെട്ടു.ശനിയാഴ്ചയും മഴ തുടർന്നതിനാൽ പല റോഡുകളും താഴ്ന്ന പ്രദേശങ്ങളും മണിക്കൂറുകളോളം വെള്ളത്തിനടിയിലായി.
എംജി റോഡ്, പൊറ്റക്കുഴി-മാമംഗലം റോഡ്, ജഡ്ജ് അവന്യൂ, തമ്മനം-പുല്ലേപ്പടി റോഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പനമ്പിള്ളി നഗർ, ചങ്ങമ്പുഴ പാർക്കിന് സമീപം, സ്റ്റേഡിയം ലിങ്ക് റോഡ്, എന്നിവിടങ്ങളിൽ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു.പലയിടങ്ങളിലും വെള്ളം വീടുകളിലും താഴത്തെ നിലകളിലും കയറിയതിനാൽ നിരവധി താമസക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
Comments