നാളികേര ഉത്പാദനത്തിൽ കെരളം മൂന്നാം സ്ഥാനത്ത്.
കേരം തിങ്ങും കേരളനാട് എന്നറിയപ്പെട്ടിരുന്ന നമ്മുടെ കൊച്ചുകേരളത്തെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി നാളികേര ഉത്പാദനത്തിൽ കർണാടക ഒന്നാമതെത്തി.
ഇതിനുമുൻപ് 2011-15 കാലഘട്ടത്തിൽ കേരളത്തിലെ നാളികേര ഉത്പാദനം കൂപ്പുകുത്തിയെങ്കിലും 2015-16-ൽ തിരിച്ചുവന്നു. അന്നും തമിഴ്‌നാടും കർണാടകയുമാണ് മുന്നേറിയത്. 2017-18-ൽ 845 കോടി തേങ്ങ ഉത്പാദിപ്പിച്ച് കേരളം റെക്കോർഡുമിട്ടുവെങ്കിലും 2022-23-ൽ കർണാടക കേരളത്തെ മറികടന്നു.
നാളികേര വികസന ബോർഡിന്റെ 2023-24 വർഷത്തെ രണ്ടാംപാദ കണക്കെടുപ്പ് പ്രകാരം രണ്ടാം സ്ഥാനം തമിഴ്‌നാടിനാണ്. റിപ്പോർട്ട് പ്രകാരം കർണാടക 726 കോടി തേങ്ങയാണ് ഉത്പാദിപ്പിച്ചത്. തമിഴ്‌നാട് 578 കോടി തേങ്ങയും കേരളം 564 കോടി തേങ്ങയും ഉത്പാദിപ്പിച്ചു .
2000-01-ൽ കേരളത്തിൽ 9.25 ലക്ഷം ഹെക്ടറിൽ നാളികേരക്കൃഷിയുണ്ടായിരുന്നുവെങ്കിലും 2017-18-ൽ അത് 8.07 ഹെക്ടറായി കുറഞ്ഞിരുന്നു.എന്നാൽ ഇപ്പോളത് 7.59 ലക്ഷം ഹെക്ടറാണ്.
ആറുവർഷംകൊണ്ട് 48,000 ഹെക്ടറിന്റെ കുറവാണ് നാളികേരക്കൃഷിയിലുണ്ടായത്. 2020-21-മുതൽ തുടങ്ങിൽ രൂക്ഷമായ വിലയിടിവുണ്ടായ മൂന്നുവർഷത്തിനിടെ 130 കോടി തേങ്ങ കുറഞ്ഞു. 2020-21-ൽ 694 കോടിയായിരുന്നു തേങ്ങയുടെ ഉത്പാദനം.
അതെ സമയം 2000-01-ൽ 3.33 ലക്ഷം ഹെക്ടറിൽ മാത്രം കേര കൃഷിയുണ്ടായിരുന്ന കർണാടക 2023-24-ആയപ്പോൾ 7.33 ലക്ഷം ഹെക്ടറിലേക്കെത്തി. തമിഴ്‌നാടും ഈറ്റൺകലയളവിൽ 3.23 ലക്ഷം ഹെക്ടറിൽനിന്ന് 4.96 ഹെക്ടറിലേക്ക് കൃഷി വർദ്ധിപ്പിച്ചു.
Comments