മിനിമം ബാലൻസ് : അഞ്ച് വർഷംകൊണ്ട് പൊതുമേഖലാ ബാങ്കുകൾ 8,500 കോടി രൂപ പിഴ ഈടാക്കി.

Minimum balance: Public sector banks have collected a penalty of Rs 8,500 crore in 5 years

ലോക്‌സഭയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരം വെളിപ്പെടുത്തിയത്.

ബാങ്ക് ആക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ  2020 മുതൽ 2024 വരെ ഉപഭോക്താക്കളിൽ നിന്നും പിഴയായി രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ഈടാക്കിയത് ഏകദേശം 8,500 കോടി രൂപയാണ്. 

ലോക്‌സഭയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തുന്നതിന് പിഴ ഈടാക്കേണ്ടതില്ലെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തിന്  പിന്നാലെയാണ് കണക്കുകൾ പുറത്തുവന്നത്. 

നിലവിൽ 11 പൊതുമേഖലാ ബാങ്കുകളിൽ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് & സിന്ദ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ത്രൈമാസത്തിൽ ശരാശരി ബാലൻസ് നിലനിർത്താത്തതിന് ചാർജുകൾ ഈടാക്കുന്നുണ്ട്.

ഇന്ത്യൻ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഉപഭോക്താക്കൾ ശരാശരി പ്രതിമാസ ബാലൻസ് പാലിക്കണമെന്നും വീഴ്ച വരുത്തുന്നവരിൽ നിന്ന് പിഴ ഈടാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

Comments

    Leave a Comment